പാലക്കാട് സി.പി.എം സ്ഥാനാർത്ഥി ഡോ. പി. സരിനെ, സഖാവ് സരിൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് സി പി എം...സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തി... ഇതോടെ ഉറപ്പിച്ചിരിക്കുകയാണ് ജില്ലയിലെ സി പി എം നേതൃത്വം..
പാലക്കാട് സി.പി.എം സ്ഥാനാർത്ഥി ഡോ. പി. സരിനെ സഖാവ് സരിൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് സി പി എം ജില്ലാ കമ്മിറ്റിയിൽ തീരുമാനം. ഇതിന്റെ ആദ്യ പടിയായാണ് സഖാവ് സരിൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചപ്പോൾ സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തിയത്. എം.ബി. രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരി മത്സരിക്കാനിരുന്ന പാലക്കാട് സീറ്റാണ് സരിൻ പിടിച്ചുവാങ്ങിയത്. സരിന്റെ തോൽവി ഇതോടെ ഉറപ്പിച്ചിരിക്കുകയാണ് ജില്ലയിലെ സി പി എം നേതൃത്വം. ഉപതെരഞ്ഞടുപ്പുകളിൽ ജയിക്കാൻ യാതൊരു സാധ്യതയുമില്ല എന്നതാണ് സി.പി.എമ്മിന്റെ വിശ്വാസം.
സരിനെ സ്ഥാനാർത്ഥിയാക്കിയത് സി പി എം ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കൾക്കും അത്യപ്തിയുണ്ട്. ഈ അത്യപ്തി ദിവസം ഇത്ര കഴിഞ്ഞിട്ടും പരിഹരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിധിൻ കണിച്ചേരിയെ ഒഴിവാക്കിയതിൽ എം.ബി. രാജേഷിനും എതിർപ്പുണ്ട്. ഇത് പരിഹരിക്കാനും സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിധിന് സീറ്റ് നൽകാതിരിക്കാൻ വേണ്ടിയാണ് സരിനെ സ്ഥാനാർഥിയാക്കിയതെന്ന് സി പി എം ജില്ലാ നേതാക്കൾ കരുതുന്നു.സന്ദീപ് വാര്യരുടെ മനം മാറ്റം സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് സഖാവ് സരിൻ എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ സഖാവല്ല ഡോക്ടർ എന്ന് എം.ബി. രാജേഷ് തിരുത്തിയത്. ഈ പരാമർശം മാധ്യമ പ്രവർത്തകർ കേട്ടില്ലെന്ന് തോന്നിയപ്പോൾ രണ്ടു തവണ ഡോക്ടർ സരിൻ എന്ന് എഴുതണമെന്ന് ആവർത്തിച്ചു . സരിൻ സഖാവല്ല എന്നും രാജേഷ് പറഞ്ഞു. ഇതിൽ നിന്ന് സരിനും സി.പി.എമ്മും തമ്മിലുള്ള അകൽച്ച വ്യക്തമായി.ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി. സരിൻ്റെ പ്രതികരണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ക്രോസ് വോട്ട് സംബന്ധിച്ച പരാമർശമാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ വിജയം സി.പി.എം വോട്ട് കൊണ്ടാണെന്നാണ് സരിൻ പറഞ്ഞത്. ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സി.പി.എം പാർട്ടി സ്ഥാനാർഥിക്ക് വോട്ടുചെയ്യാതെ യു.ഡി.എഫിന് ചെയ്യുകയായിരുന്നെന്ന സരിൻ്റെ പരാമർശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണിപ്പോൾ. യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരം നാടകം മാത്രമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇത് വലിയ പ്രതിസന്ധിയാണ് സ്യഷ്ടിച്ചിരിക്കുന്നത്. സരിൻ്റെ പ്രസ്താവന വന്നയുടൻ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രതികരിച്ചതും ഇത്തരത്തിലാണ്. പാർട്ടിക്കകത്ത് സരിൻ്റെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പുള്ളവർ അപക്വമായ പ്രതികരണം സംബന്ധിച്ച് നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.
സരിൻ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണ വിഭാഗം കൺവീനറാ യിരിക്കെ മുഖ്യമന്ത്രി, സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിച്ച് ഇട്ട പോസ്റ്റുകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ പോസ്റ്റുകളും അവിടെ തന്നെ നിലനിൽക്കുമെന്നാണ് സരിൻ മറുപടി നൽകിയത്.സരിൻ്റെ ഈ നിലപാടും പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സരിൻ സ്വതന്ത്ര സ്ഥാനാർഥി മാത്രമാണെന്നും വിവാദ പ്രതികരണങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. ഇതിന്റെ ബാക്കിയെന്നോണമാണ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.
പാലക്കാട് സി പി എമ്മിന് ഒരു പ്രതീക്ഷയുമുള്ള മണ്ഡലമല്ല. സ്ഥാനാർത്ഥിത്വം ആർക്കെങ്കിലും ഉഴിഞ്ഞുകൊടുക്കുകയാണ് പതിവ്.കഴിഞ്ഞ തവണ എ.കെ ബാലൻ മന്ത്രിയായിരിക്കെ സെക്രടറിയായിരുന്ന പ്രമോദിനാണ് സീറ്റ് നൽകിയത്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി പാലക്കാട് സി പി എം മൂന്നാം സ്ഥാനത്തെത്തുന്നതാണ് പതിവ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ സ്ഥാനാർഥി രണ്ടാമതെത്തുകയും 2021ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ഇ. ശ്രീധരൻ നേരിയ വ്യത്യാസത്തിൽ, 3859 വോട്ടിന് പരാജയപ്പെടുകയും ചെയ്തതിലൂടെ ബി.ജെ.പിക്ക് ലഭിച്ച പ്രതീക്ഷയാണ് പാലക്കാടിനെ ശ്രദ്ധേയമാക്കുന്നത്. ഷാഫി പറമ്പിൽ രാജിവച്ച് പാർലമെന്റിലേക്ക് മത്സരിക്കാൻ പോയതാണ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് വിനയായത്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും രാജിവച്ച പ്പോൾ സീറ്റ് വി.കെ. പ്രശാന്ത് പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പാലക്കാട് സംഭവിക്കാൻ പോകുന്നത്. എന്നാലത് സരിനിലൂടെ ഇടതുമുന്നണി കളഞ്ഞുകുളിച്ചു. നിധിൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഇടതുമുന്നണിക്ക് സാധ്യതയുണ്ടായിരുന്നു. പാലക്കാട് നഗരസഭയും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുൾപ്പെടുന്നത്. 1977 മുതൽ 1991 വരെയുള്ള കോൺഗ്രസ് സ്ഥാനാർഥി സി.എം. സുന്ദരത്തിന്റെ നീണ്ട പ്രാതിനിധ്യ കാലത്തിനുശേഷം ഇടത്- വലത് മുന്നണികളെ മണ്ഡലം മാറിമാറി തുണച്ചിട്ടുണ്ട്. 2016ൽ തന്റെ രണ്ടാം വിജയം ഷാഫി പറമ്പിൽ ആഘോഷിക്കുമ്പോൾ 40,076 വോട്ട് നേടി 29.09 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്ത് എൻ.ഡി.എയുടെ ശോഭ സുരേന്ദ്രനുണ്ടായിരുന്നു. തുടർന്ന് 2021ൽ ഷാഫി പറമ്പിൽ വിജയിക്കുമ്പോൾ ഇ. ശ്രീധരൻ 35.35 ശതമാനം വോട്ട് നേടിയായിരുന്നു രണ്ടാംസ്ഥാനത്ത് വന്നു. മൂന്ന് ശതമാനം മാത്രം വ്യത്യാസം. ആ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ജയിക്കുന്ന ഘട്ടം വന്നപ്പോൾ സി.പി.എം വോട്ടുകളിൽ ഒരു പങ്ക് ഷാഫി പറമ്പിലിന് മറിച്ചുനൽകിയിരുന്നു. ഇക്കുറി ഷാഫിക്ക് കിട്ടിയ വോട്ടുകൾ കൃഷ്ണകുമാറിന് കിട്ടുമെന്നാണ് കണക്കുകൂട്ടൽ.ഷാഫിയുടെ പിൻഗാമിയായി യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുൽ മാങ്കൂട്ടത്തിലാണ് വരുകയെന്ന സൂചന വന്നതു മുതൽ ഡി.സി.സി നേതൃത്വത്തിൽ അലോസരം ശക്തമായിരുന്നു. ആദ്യം ഡി.സി.സി പ്രസിഡന്റ് സ്വന്തം പേരുതന്നെ മുന്നോട്ടുവെച്ചു. ജില്ലയ്ക്കകത്ത് പരിചയസമ്പന്നരായവർ മതിയെന്ന് പറഞ്ഞ് പിന്നാലെ ജില്ല നേതൃത്വവും രാഹുലിനെതിരെ രംഗത്തെത്തി. സി.പി.എം വോട്ടുകൾ ലഭിക്കാൻ സാധ്യതയുള്ളയാളെ സ്ഥാനാർഥിയാക്കണമെന്നും നിരന്തരം സി.പി.എമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മാങ്കൂട്ടം മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് ജില്ല നേതൃയോഗത്തിൽ അഭിപ്രായമുയർന്നത്.ഗ്രൂപ് പ്രതിനിധികളെന്ന നിലയിൽ വി.ടി. ബൽറാമിന്റെയും ഡോ. പി. സരിന്റെയും പേരുകളും സജീവ പരിഗണനയിൽ വന്നു. ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ നറുക്കുവീണു.സി.പി.എമ്മിനാണെങ്കിൽ ഇത് ജീവന്മരണ പോരാട്ടമാണ്. തുടർച്ചയായി രണ്ടു തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ പരിക്കും കോൺഗ്രസിന് വോട്ട് മറിക്കുന്നെന്ന ചീത്തപ്പേരും മറികടന്നേ മതിയാകൂവെന്ന നിലപാടിലാണ് നേതൃത്വം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ പേരാണ് പരിഗണന ലിസ്റ്റിലുണ്ടായിരുന്നത്. പൊതുസമ്മതനായ ശക്തനായ മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവരാൻ അണിയറ നീക്കം ഉണ്ടായിരുന്നു. എന്നാൽ സരിൻ കോൺഗ്രസ് വിട്ടപ്പോൾ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മന്ത്രി എം ബി, രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരിയുടെ പേരും പരിഗണിച്ചിരുന്നു. 19 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ വോട്ടിങ് ശതമാനത്തിൽ കുതിച്ചുചാട്ടം നടത്തിയ ബി.ജെ.പി തങ്ങൾക്ക് ലഭിച്ച സുവർണാവസരമായാണ് ഉപതെരഞ്ഞെടുപ്പ് കാണുന്നത്. പടലപ്പിണക്കത്തിൽ തട്ടി പ്രതീക്ഷകളുടയുമോ എന്ന ആശങ്കയുണ്ടായിരുന്നു.. മലമ്പുഴ മണ്ഡലത്തിൽ രണ്ടു തവണ രണ്ടാമതെത്തിയ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ജയസാധ്യത കണക്കിലെടുത്താണ്.
സരിനെ പാലക്കാട് നിന്നും ആട്ടിപ്പായിച്ചാൽ മാത്രമേ ഇനി രക്ഷയുള്ളുവെന്ന് സി പി എം നോതാക്കൾക്കറിയാം. ഇടത് സ്വതന്ത്രൻ ഇറക്കുറിയും മൂന്നാം സ്ഥാനം അലങ്കരിക്കണമെന്ന് സി പി എം ആഗ്രഹിക്കുന്നു. സി പി ഐ ആകട്ടെ പ്രചരണത്തിൽ ഒട്ടും സജീവമല്ല. എങ്ങനെയെങ്കിലും ഇടതുമുന്നണി തോറ്റു കിട്ടണം എന്നു മാത്രമാണ് സി പി എം ആഗ്രഹിക്കുന്നത്.സർക്കാർ വിരുദ്ധ വികാരം പാലക്കാടും ചേലക്കരയിലും കൊടി മരമുകളിലാണ് .മുഖ്യമന്ത്രിയെ ഇവിടെ കൊണ്ടുവന്നാൽ കിട്ടാവുന്ന വോട്ടുകൾ കൂടി നഷ്ടപ്പെടുമെന്ന് പ്രവർത്തകർക്ക് നന്നായി അറിയാം.
സരിന്റെ വീൺവാക്കുകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചത് ഈ ഘട്ടത്തിലാണ്. പണ്ട് ത്യക്കാക്കര ഉപതിരഞ്ഞടുപ്പിൽ ഡോക്ടറെ കെട്ടിയിറക്കിയതുപോലൊരു സ്ഥിരം കലാപരിപാടിയായിട്ടു മാത്രമാണ് ഇതിനെയും സി പി എം ജില്ലാ നേതൃത്വം കാണുന്നത്. സരിനെ സ്ഥാനാർത്ഥിയാക്കിയത് ബി ജെ പിയെ ജയിപ്പിക്കാൻ വേണ്ടിയാണെന്ന് വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകർ പോലും പാലക്കാടുണ്ട്.ഇവിടെ നിന്നും ബി ജെ പി ജയിച്ചാൽ നാളെ പിണറായിയാണ് ജയിപ്പിച്ചതെന്ന് എല്ലാവരും പറയും ഇത്തവണ എൻഡിഎ സ്ഥാനാർഥി നൂറു ശതമാനം ജയിക്കുമെന്നാണ് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് പറഞ്ഞു. . അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മെട്രോമാൻ പരാജയപ്പെട്ടതിന്റെ സങ്കടം ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരുത്തുമെന്നാണു കരുതുന്നത്. പാലക്കാടിനു വേണ്ടി ഏറ്റവും കൂടുതൽ വികസന പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പോലെയുള്ള വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. എൽഡിഎഫിനെ കേരളത്തിലെ ജനങ്ങൾ തിരസ്ക്കരിച്ചു. എൽഡിഎഫിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന മുന്നണിയാണ് യൂഡിഎഫ്. ഈ മുന്നണികളോടുള്ള എതിർപ്പ് എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമാകും.ഈ കണക്കുകൂട്ടൽ വിജയിക്കാനാണ് സാധ്യത.കൃഷ്ണകുമാർ ജയിച്ചാൽ കേന്ദ്രസർക്കാരിൽ നിന്നും വൻകിട പദ്ധതികൾ പാലക്കാട് വരുമെന്ന് പ്രചരണമുണ്ട് .തൃശൂരിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സി.പി.എമ്മിൽ നിന്നും വോട്ട് വൻതോതിൽ മറിയുമെന്ന് പാർട്ടി കരുതുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന്റെ ഗുണം മുഖ്യമന്ത്രിക്ക് ലഭിക്കും. ഇക്കുറി ബി ജെ പി. ക്ക് വോട്ട് മറിച്ചു നൽകിയാൽ 2026 ലെ തിരഞ്ഞടുപ്പിൽ ബി.ജെ. പി തിരികെ സഹായിക്കുമെന്ന പ്രചരണം സി.പി.എം നടത്തുന്നുണ്ട്. സരിനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന പ്രചരണം ശക്തമാണ്. സരിനും ഇക്കാര്യമറിയാം. ഇക്കുറി ചാവേറായാലും ഭാവിയിൽ തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് സരിൻ വിശ്വസിക്കുന്നു. അതിനാൽ സി.പി എമ്മിന്റെ അവഗണനയെല്ലാം സഹിക്കാനാണ് സരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha