Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

അമ്പലമുക്ക് വിനീത കൊലക്കേസ്... പ്രതിയുടെ കൊലപാതക രീതി സമാന സ്വഭാവമുളളതെന്ന് ഡോക്ടര്‍

06 NOVEMBER 2024 07:03 AM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളിക്കോണം സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പ്രതി തമിഴ്നാട്ടില്‍ ചെയ്ത മൂന്ന് കൊലപാതകങ്ങളുമെന്ന് ഫോറന്‍സിക് വിദഗ്ദന്‍. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. പ്രസൂണ്‍ മോഹനന് മുന്നിലാണ് കന്യാകുമാരി ആശാരിപളളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദനായ ഡോ. ആര്‍. രാജ മുരുഗന്‍ മൊഴി നല്‍കിയത്.


കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രേത വിചാരണ ചെയ്തത് ഡോ.രാജ മുരുഗന്‍ ആയിരുന്നു. കോടതിയില്‍ കാണിച്ച വിനീതയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും താന്‍ തമിഴ്നാട്ടില്‍ ചെയ്ത മൂന്ന് പോസ്റ്റ്മാര്‍ട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണ്. ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലത്തെതാണെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. ഇരയുടെ പുറകിലൂടെ എത്തിയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണ കാരണമായി തീരുമെന്നും ഡോക്ടര്‍ മൊഴി നല്‍കി.



കൊല്ലപ്പെട്ട സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയില്‍ ഉളളതെന്ന് പ്രസ്തുത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്നാട് സി.ബി.സി.ഐ.ഡി ഇന്‍സ്പെക്ടര്‍ എന്‍. പാര്‍വ്വതിയും മൊഴി നല്‍കി. പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് തമിഴ്നാട്ടിലെ പോലീസ് ഉദ്യോഗസ്ഥരെയും പ്രേത വിചാരണ ചെയ്ത ഡോക്ടറെയും വിളിച്ച് വരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിയുടെ കൊലപാതകത്തിലെ സമാനരീതികളും പ്രതി സ്വര്‍ണ്ണത്തിന് വേണ്ടിയാണ് മൂന്ന് കൊലപാതകങ്ങളും ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു സാക്ഷികളെ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചത്.



കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കനത്ത പോലീസ് നിരീക്ഷണത്തിലായിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപകല്‍ കൊലപാതകം നടന്നത്. പേരൂര്‍ക്കടയിലെ അലങ്കാരചെടി വില്‍പ്പന ശാലയിലെത്തിയ തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാലരപവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്നത്. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പേരൂര്‍ക്കട പോലീസ് പിടികൂടിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (22 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍  (22 minutes ago)

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (49 minutes ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (1 hour ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (1 hour ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം  (2 hours ago)

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ചു  (2 hours ago)

കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....  (2 hours ago)

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ  (2 hours ago)

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്  (3 hours ago)

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (3 hours ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends