എഴുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ 'ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യില്‍ അംഗമാകാം

'ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ്' എടുത്ത് അംഗമാകാവുന്നതാണ്. അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്നു തെളിയിക്കാനായി ആധാര്‍ കാര്‍ഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാര്‍ഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡമായിട്ടുള്ളത്.
പദ്ധതിയില്‍ അംഗമാവാന്‍ വരുമാനപരിധി പ്രശ്‌നമല്ല. അംഗമായാല്‍ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാവുന്നതാണ്. വര്‍ഷം അഞ്ചുലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എളുപ്പത്തില്‍ കാര്‍ഡ് ലഭ്യമാകുകയും ചെയ്യും, അപ്പോള്‍ മുതല്‍ പരിരക്ഷയും ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നതുവരെ പൂര്‍ണമായ പരിരക്ഷ നല്‍കും.
ദേശീയ ആരോഗ്യ മന്ത്രാലയം പങ്കുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരം സ്മാര്‍ട്‌ഫോണിലൂടെ എങ്ങനെ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് സ്വന്തമാക്കാം എന്ന് പരിശോധിക്കാവുന്നതാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആയുഷ്മാന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലോഗിന്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷകന്റെ വിവരങ്ങളും ആധാര്‍ വിശദാംശങ്ങളും നല്‍കുക. ഫോട്ടോ എടുക്കാനുള്ള അനുമതി നല്‍കുക, തുടര്‍ന്ന് അപേക്ഷാഫോറത്തിലെ ഭാഗങ്ങള്‍ പൂരിപ്പിക്കുക. അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ഒ.ടി.പി നല്‍കുക. അപേക്ഷകന്റെ വിഭാഗം, പിന്‍ കോഡ് എന്നിവ പൂരിപ്പിക്കുക. കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കണം. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുക.ഇതോടെ ഇ-കെ.വൈ.സി പൂര്‍ത്തിയാവും. തുടര്‍ന്ന് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha