ഒന്നല്ല മൂന്ന് ചക്രവാതച്ചുഴികൾ...സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ.. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.. മോശം കാലാവസ്ഥയ്‌ക്കും സാധ്യത..
ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരിടത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന വ്യാപകമായി നേരിയ മഴ ലഭിക്കും. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിൽ ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ ചക്രവാത ച്ചുഴി തെക്കൻ അറബിക്കടലിന്‍റെ മധ്യഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇതേത്തുടർന്ന് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.കേരളത്തിലെ കാലാവസ്ഥാ അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.വരും ദിവസങ്ങളിലും മഴ തുടരും. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്‌ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ അടുത്ത അഞ്ചു ദിവസം മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 08, 09 തീയതികളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ഏതൊക്കെ ജില്ലകളിലാണ് യെല്ലോ അലേർട്ടെന്നും, മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും അറിയാം.ഇന്ന് (06/11/2024) തെക്കൻ ബംഗാൾ ഉൾക്കടലിലെ മധ്യ വടക്കൻ ഭാഗങ്ങളിലും, അതിനോട് ചേർന്നിട്ടുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 തൊട്ട് 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുത്.
https://www.facebook.com/Malayalivartha