കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു...
കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
ബന്ധുക്കളായ മൂന്നു പേരും കടന്നലിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുകയാണ്. സമീപത്തെ വനത്തില്‍ നിന്നാണ് കടന്നലുകള്‍ എത്തിയതെന്നു പറയപ്പെടുന്നു. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.
പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടു മണിയോടെത്ത ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവളായിരുന്നു.മലഅരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
നാരായണന്-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണുള്ളത്്. കരുണാകരന്, തങ്കമ്മ, അയ്യപ്പന്. മല അരയ മഹാസഭാ സംസ്ഥാന സെക്രട്ടറിയും കരുണാകരന്റെ മകനുമായ സനല്‍കുമാര്‍ പേരക്കുട്ടിയാണ്. അല്പം കേള്‍വിക്കുറവൊഴിച്ചാല്‍ കുഞ്ഞുപെണ്ണിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു.
https://www.facebook.com/Malayalivartha