Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ... മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള സാധ്യത തെളിയുന്നു...പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ബാക്കിയുള്ളത് നാല് മാസങ്ങൾ മാത്രം...

06 NOVEMBER 2024 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

കെ സുരേന്ദ്രൻ രാജിയിലേക്ക്..!!പകരക്കാരിയായി ശോഭ വരുന്നു..!

കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച....ഒരു കോടി രൂപയും 300 പവനും മോഷണം പോയി

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍...

മാര്‍ട്ടിന്‍ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...

2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള  സാധ്യത തെളിയുന്നു. അങ്ങനെ സംഭവിച്ചാൽ പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ബാക്കിയുള്ളത് നാല് മാസങ്ങൾ മാത്രം. പിണറായിയുടെ രാഷ്ട്രീയ ലൈൻ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്  ഈ പശ്ചാത്തലത്തിലാണെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. പിണറായിയുടെ ലൈൻ സി പി എം സ്വീകരിച്ചതോടെ പൊളിഞ്ഞത് ഇന്ത്യാ മുന്നണിയാണ്  . സീതാറാം യച്ചൂരിയുടെ വിയോഗത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയാണ് പ്രകാശ് കാരാട്ടിന്റെ സഹായത്തോടെ പിണറായി  നടപ്പാക്കിയത്.      ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർത്തത് നേട്ടമായെങ്കിലും സി.പി.എമ്മിന്റെ വളർച്ചയ്ക്ക് അത് ഗുണമായില്ലെന്ന് പാർട്ടി വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ബി.ജെ.പി.യെ എതിർക്കുന്നതിനൊപ്പം കോൺഗ്രസിൽനിന്ന് അകലം പാലിക്കേണ്ടതുണ്ടെന്ന രാഷ്ട്രീയെലെൻഉറപ്പിക്കാൻ  സി.പി.എം തീരുമാനിച്ചു. കോൺഗ്രസ് സഹകരണത്തിന് അനുകൂലമായിരുന്ന മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തിനുപകരം പി.ബി. കോർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെ ലൈനിലേക്കാണ് പാർട്ടി പോകുന്നത്.കാരാട്ടിന്റെ ലൈൻ തീരുമാനിക്കുന്നത് പിണറായി വിജയനാണ്.  എന്നും കോൺഗ്രസ് സഖ്യത്തിന് എതിരായിരുന്ന കേരള ഘടകത്തിന്റെ സമ്മർദവും നയംമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്.   കോൺഗ്രസിനെതിരെ നിലപാട് കടുപ്പിക്കാനുള്ള പിണറായിയുടെ തീരുമാനമാണ് കാരാട്ട് നടപ്പിലാക്കിയത്. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ-മതേതര പാർട്ടികളുമായി സഹകരിക്കാമെന്നായിരുന്നു സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായിരിക്കേ ആവിഷ്കരിച്ച രാഷ്ട്രീയനയം. കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് ഈ നയം അംഗീകരിച്ചതുമാണ്.2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് പുതിയ രാഷ്ട്രീയലൈൻ. നവ-ഉദാര സാമ്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനോടുള്ള അകലംപാലിക്കൽ.       തിരഞ്ഞെടുപ്പുകളിലും ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വർഗീയ അജൻഡയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുംമാത്രം ഇന്ത്യസഖ്യവുമായി സഹകരിച്ചാൽ മതിയെന്നാണ് വാദം.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ആധിപത്യം ചെറുക്കാൻ ഇന്ത്യസഖ്യത്തിനു സാധിച്ചെങ്കിലും സി.പി.എം. സ്വതന്ത്ര വളർച്ച നേടിയില്ല. കോൺഗ്രസിനും പ്രാദേശികപ്പാർട്ടികൾക്കും വളർച്ചയുണ്ടായി. അതിനാൽ, തിരഞ്ഞെടുപ്പ് ധാരണയുടെയോ സഖ്യത്തിന്റെയോ പേരിൽ പാർട്ടിയുടെ സ്വതന്ത്ര മേൽവിലാസത്തിനും പ്രവർത്തനത്തിനും മങ്ങലേൽക്കുന്ന സ്ഥിതിയുണ്ടാവരുത് -രേഖ നിർദേശിച്ചു.പശ്ചിമബംഗാൾ, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും വിലയിരുത്തിയാണ് പുതിയ തീരുമാനം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത് എന്നും രേഖ വ്യക്തമാക്കുന്നു.  
കേരളത്തിൽ ബി.ജെ.പി.- ആർ.എസ്.എസ്. സ്വാധീനം വർധിച്ചെന്നാണ് വിലയിരുത്തൽ. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘപരിവാർ പ്രവർത്തനങ്ങളെ ചെറുക്കാൻ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും രാഷ്ട്രീയരേഖ നിർദേശിച്ചു. ഇതും പിണറായിയുടെ ലൈൻ തന്നെയായിരുന്നു. ആർ.എസ്. എസിന്റെ വളർച്ചയുടെ ചുക്കാൻ സി.പി.എമ്മിന്റെ കൈയിലാണെന്നാണ് പൊതുവേ പറയപ്പെടുന്നത്.പിണറായിയെ അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള തീരുമാനം ഏറെക്കുറെ കേന്ദ്രകമ്മിറ്റി എടുത്തുകഴിഞ്ഞു. പിണറായിയോളം മുതിർന്ന ഒരംഗം കേന്ദ്ര കമ്മിറ്റിയിലില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് .   ഇപ്പോൾ കേന്ദ്ര കമ്മിറ്റിയിലുള്ളവർ പിണറായിക്ക് താഴെയാണ്. പിണറായി അഖിലേന്ത്യാ സെക്രട്ടറിയായാൽ കേരളം രക്ഷപ്പെടുമെന്ന് കരുതുന്ന ഒരു വിഭാഗം നേതാക്കൾ സി.പി. എമ്മിലുണ്ട്.  പിണറായി അഖിലേന്ത്യാ സെക്രട്ടറിയായാൽ കേരളം രക്ഷപ്പെടുമെന്നാണ്  സി പി എം സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. പിണറായി  വിജയന്റെ  ലൈൻ എന്തുതന്നെയായാലും  അംഗീകരിക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.മരുമകൻ മുഹമ്മദ് റിയാസിനെ സുരക്ഷിതനാക്കാൻ അനുയോജ്യമായ സ്ഥാനം അഖിലേന്ത്യാ സെക്രട്ടറി സ്ഥാനമാണെന്ന് പിണറായിക്കറിയാം.  അതുകൊണ്ടു കൂടിയാണ് ഡൽഹിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പിണറായി നീങ്ങുന്നത്. പിണറായി സ്ഥാനം ഒഴിഞ്ഞാലുടൻ കസേര കരസ്ഥമാക്കാൻ എം.വി. ഗോവിന്ദൻ പുര നിറഞ്ഞ് നിൽപ്പുണ്ട്'  

സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ് ഇലക്ഷൻ തോറ്റതെന്ന് സിപിഐ നേതാക്കൾ പരസ്യമായി പറയുന്ന സാഹചര്യം  നിലവിലുണ്ട്.   സിപിഐയുടെ പരസ്യ വിമർശനങ്ങൾക്ക് സിപിഎം മറുപടി പറയുന്നുമില്ല.      പിണറായി വിജയൻറെ സ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി.  സതീശൻ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായ കാര്യമാണ്.  സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണം എന്ന ഒരു പ്രസ്താവനയുടെ   ബാക്കിയായിട്ടാണ്  കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന കെഎം മാണി ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത്. 

 

അദ്ദേഹത്തിന് കോടതി നോട്ടീസ് നൽകിയിരുന്നില്ല.   കോടതി നോട്ടീസ് നൽകുക എന്നാൽ കോടതി വിശദീകരണം ചോദിക്കുക എന്നാണ് അർത്ഥം.  പ്രതിസ്ഥാനത്ത് ഉള്ളവരിൽ നിന്നാണ് കോടതി വിശദീകരണം ചേദിക്കുന്നത്.  പിണറായി വിജയനും മകളും ഇപ്പോൾ നിൽക്കുന്നത് പ്രതിസ്ഥാനത്താണ്.  അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല.മുഖ്യമന്ത്രി എന്ന വ്യക്തിപ്രഭാവം ഉപയോഗിച്ച് മകൾ അഴിമതി നടത്തിയെന്നാണ് വാദം. ഇതിൽ സഹമന്ത്രിമാർക്ക് യാതൊരു പങ്കുമില്ല. അതു തന്നെയാണ് സി പി എമ്മിന്റെ കരുത്ത്. മാസപ്പടി വിഷയം ഏറെടുക്കാൻ സി പി എം തയ്യാറാകാത്തതും അതുകൊണ്ടു തന്നെയാണ്. വീണയുടെ കമ്പനി പ്രതിസ്ഥാനത്ത് വന്നാൽ അവർ മറുപടി പറയട്ടേ എന്നാണ്  പാർട്ടിയുടെ നിലപാട് . 

 

പിണറായി തോറ്റമ്പിയ സാഹചര്യത്തിൽ ഇനി പാർട്ടി  ഇക്കാര്യം ഏറ്റെടുക്കുകയേയില്ല. അതായത് എല്ലാ കണ്ണുകളും പിണറായിയിലാണ്. മൂന്ന് ഉപ തിരഞ്ഞടുപ്പുകൾ കൂടി തോൽക്കുന്നതോടെ പിണറായി തീർത്തും ഒറ്റപ്പെടും. ഇതിൽ ചേലക്കരയിൽ മാത്രമാണ് സി.പി.എമ്മിന് അൽപ്പമെങ്കിലും പ്രതീക്ഷയുള്ളത്. എന്നാൽ ചേലക്കരയിൽ കെ. രാധാകൃഷണൻ ഇല്ലാത്തത് സി.പി. എമ്മിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. രാധാകൃഷ്ണന്റെ ഇമേജ് മറ്റൊന്നാണ്. ഇതിനെ വെല്ലാൻ കേരള രാഷ്ട്രീയത്തിൽ ആർക്കും കഴിഞ്ഞിട്ടില്ല. പാലക്കാട് സീറ്റിൽ ബീ ജെ. പി. ജയിച്ചാൽ സി പി എം ജയിപ്പിച്ചതാണെന്ന ആരോപണവും നേരിടേണ്ടി വരും. അതും പാർട്ടി അണികളെ ബാധിക്കുന്നുണ്ട്. കോൺഗ്രസുമായി യോജിക്കേണ്ടതില്ലെന്ന സി.പി.എം നിലപാട് ദോഷകരമായി ബാധിക്കുക സി.പി.എമ്മിനെ തന്നെയാണ്. കാരണം കേരളത്തിൽ ഉൾപ്പെടെ ബി ജെ പി ബന്ധത്തിന്റെ ആരോപണം സി പി എം നേരിടുന്നുണ്ട്. സുരേഷ് ഗോപി ജയിച്ചത് സി.പി.എം. സഹായത്തോടെയാണെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്.

 

കോൺഗ്രസുമായി  ചേരരുത് എന്ന തീരുമാനം പരസ്യമായി സഹായിക്കുന്നത് ബി ജെ പിയെയാണെന്ന്   പാർട്ടി പ്രവർത്തകർ പോലും  കരുതുന്നു.കോൺഗ്രസ്   സഖ്യത്തെക്കാൾ നല്ലത് ദയാവധമാണെന്നാണ്  പിണറായി ഉൾപ്പെടെയുള്ള  കേരള  നേതാക്കളുടെ വാദം. ഇതു കേട്ട്  പണ്ട് യച്ചൂരി  ഞെട്ടിയിരുന്നു. . കോൺഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ  സാക്ഷാൽ പിണറായി വിജയൻ  ശ്രമിക്കുന്നത്. സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തിൽ ഭിന്നത രൂക്ഷമാണ്.. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നു.  കോൺഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊണ്ടവരുടെ   കരണത്തടിക്കുന്ന തരത്തിലാണ് പിണറായി  ഉൾപ്പെടെയുള്ള  നേതാക്കൾ സംസാരിച്ചത്.

മുമ്പ് ഇത്തരം അഭിപ്രായ ഭിന്നത ഉണ്ടായപ്പോൾ    യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. അന്ന്  ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോൾ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അന്ന്  പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഇത് ഇപ്പോഴും കേന്ദ്ര കമ്മറ്റി പരിഗണിക്കുന്നു. 

 

സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കോൺഗ്രസ് സഖ്യം  ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ്  കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.കോൺഗ്രസുമായി  ഇടതുപാർട്ടികൾ  ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്.  പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതുവിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. 

പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു പ്രബല വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.കോൺഗ്രസിന് ദേശീയ തലത്തിൽ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോൺഗ്രസിൻ്റെ തലയിൽ ആർക്കും കയറി മേയാവുന്ന അവസ്ഥയാണ്  ഇന്നുള്ളത്. വൻ പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാൻ ഗാന്ധി കുടുംബം തയ്യാറല്ല.ഇതാണ് വയനാട്ടിൽ കാണുന്നത്. കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. 

 

ഇടതുപാർട്ടികളുടെ പിന്തുണയില്ലാതെ  കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി  മാറിയാലും  അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ  അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായ ത്തോടെ  മോദി ശ്രമിക്കുന്നത്. യച്ചൂരിയ്ക്ക് എം.പി സ്ഥാനം നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം ഇല്ലാതാക്കിയതും പിണറായിയാണ്. മോദിയെ സംബന്ധിച്ചടത്തോളം പിണറായി പ്രതീക്ഷ പുലർത്തുന്ന നേതാവാണ്. ഏതായാലും  രാജ്യത്തിന്റെ ഭാവി മോദിയുടേതാണെന്ന് ഉറപ്പിക്കാം.  പ്രതിപക്ഷ നേതാക്കളെ പോലും ഒരുമിച്ച് നിർത്താൻ കഴിയാത്ത  രാഹുൽ ഗാന്ധിക്ക് എങ്ങനെയാണ് രാജ്യത്തെ നയിക്കാൻ കഴിയുക?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സുരേന്ദ്രൻ രാജിയിലേക്ക്..!!പകരക്കാരിയായി ശോഭ വരുന്നു..!  (6 minutes ago)

കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച....ഒരു കോടി രൂപയും 300 പവനും മോഷണം പോയി  (11 minutes ago)

പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും; കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍  (16 minutes ago)

മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ സേന ആക്രമണം നടത്തി; 29 പേർ മരിച്ചു  (17 minutes ago)

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (22 minutes ago)

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍...  (33 minutes ago)

മാര്‍ട്ടിന്‍ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...  (40 minutes ago)

വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം  (1 hour ago)

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (1 hour ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (1 hour ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (1 hour ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (2 hours ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (2 hours ago)

തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു...സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര ക  (3 hours ago)

Malayali Vartha Recommends