ട്രെയിനുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി...പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്... പോകുന്ന മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് ഭിഷണി സന്ദേശം ലഭിച്ചത്...പ്രതി പിടിയിൽ...
രാജ്യത്തിൻറെ അങ്ങോളം ഇങ്ങോളം ഇപ്പോൾ ഭീഷണിയുടെ കാലമാണ് . കേന്ദ്രം പ്രത്യേക സേനയെ ഇതിനു വേണ്ടി ഏല്പിച്ചെങ്കിലും അതിനു ശേഷം വീണ്ടും ഭീഷണികൾ ഉയരുകയാണ് ചെയ്യുന്നത് . ഓരോ നിമിഷത്തിലും ഉണ്ടാകുന്ന നഷ്ട്ടങ്ങൾ കോടികളാണ് . പക്ഷെ എന്നിരുന്നാലും
ഇപ്പോഴും അത്തരം ഭീഷണികൾക്കൊന്നും യാതൊരു കുറവുമില്ല. ഇപ്പോഴിതാ ട്രെയിനുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് ഭിഷണി സന്ദേശം ലഭിച്ചത്.
പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് ട്രെയിനുകളിൽ തിരുവല്ലയിൽ പിടിച്ചിട്ട ശേഷം പരിശോധന നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.ഭീഷണി സന്ദേശം മുഴക്കിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി സ്വദേശിയാണ് മദ്യലഹരിയിൽ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടക്കുന്നുണ്ട്. നിലവിൽ സംശയാസ്പദമായ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് ഭീഷണിയുടെ ഉറവിടം പൊലീസ് കണ്ടെത്തിയത്.രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. തൻ്റെ കാശ് മുഴുവൻ പോയെന്നായിരുന്നു പറഞ്ഞത്.
എന്നാൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും അറിഞ്ഞത്. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്.അതേസമയം, പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാൾ കൊച്ചി കൺട്രോൾ റൂമിലും വിളിച്ചിരുന്നു.
https://www.facebook.com/Malayalivartha