നാടിനെ നടുക്കിയ മറ്റൊരു കൊലപതകം... യുവാവ് ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തി... തന്നോടു കാട്ടിയ അവഗണനയില്‍ മനംനൊന്തെന്ന് പ്രതിയുടെ മൊഴി...
നാടിനെ നടുക്കിയ മറ്റൊരു കൊലപതകത്തിന്റെ ചുരുൾ കൂടി അഴിയുകയാണ് . ദിവസവും നിരവധി കൊലപാതക വാർത്തകളാണ് വരുന്നത് . ഇപ്പോൾ സ്വന്തം ഭാര്യയെയും അമ്മായിയമ്മയെയും ആണ് കൊലപ്പെടുത്തിയിരിക്കുന്നത്. അതിനു പിന്നിലെ കാരണവും വ്യക്തമായിരിക്കുകയാണ് .മറവന്തുരത്തില് യുവാവ് ഭാര്യയേയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയത് തന്നോടു കാട്ടിയ അവഗണനയില്‍ മനംനൊന്തെന്ന് പ്രതിയുടെ മൊഴി. പോലിസ് ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റസമ്മതത്തിലാണ് പ്രതി നിധീഷിന്റെ വെളിപ്പെടുത്തല്‍.
മറവന്തുരുത്ത് കടൂക്കര ജംക്ഷനു സമീപം ശിവപ്രസാദം വീട്ടില്‍ ഗീത (58), മകള്‍ ശിവപ്രിയ (30) എന്നിവരെയാണു ശിവപ്രിയയുടെ ഭര്‍ത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടില്‍ നിധീഷ് (40) തിങ്കളാഴ്ച കൊലപ്പെടുത്തിയത്. ശിവപ്രിയയും നിധിഷും കുഞ്ഞും ശിവപ്രിയയുട അമ്മ ഗീതയ്ക്കൊപ്പം അവരുടെ വീട്ടിലായിരുന്നു താമസം. ശിവപ്രിയയുടെ സഹോദരന് ശിവപ്രസാദ് ഒന്നര വര്‍ഷം മുന്‍പു വിദേശത്തുനിന്നു നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്നു ഗീത മറവന്തുരുത്തിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ഒരു വര്‍ഷം മുന്‍പ് വീണു പരുക്കേറ്റ ഗീതയെ പരിചരിക്കാനായി ശിവപ്രിയ സ്വന്തം വീട്ടിലേക്കു താമസം മാറ്റി. പിന്നീടു നേരേകടവിലെ നിധീഷിന്റെ വീട്ടിലേക്കു മടങ്ങിയില്ല. ഇതിനു കാരണക്കാരി ഗീതയാണെന്ന് നിധീഷ് പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഇരുവരും തന്നെ അവഗണിച്ചിരുന്നതായും നിധീഷ് പോലിസിന് മൊഴി നല്കി.തന്റെ വീട്ടിലേക്കു ഭാര്യ ശിവപ്രിയ വരാത്തത് അമ്മ ഗീത കാരണമാണെന്നും അതിനാലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും നിധീഷ് പൊലീസിനോടു പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവരുമായി കുറച്ചു നാളായി പ്രശ്നത്തിലായിരുന്നു.
ഇതിനിടെ ഒരു മാസം മുന്‍പു ശിവപ്രിയയ്ക്കു വൈക്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇതോടെ ഭാര്യവീട്ടില്‍ നിന്നു മതിയായ പരിഗണന ലഭിക്കാതെയായെന്നും ഈ വിരോധമാണു കൊലയ്ക്കു പിന്നിലെന്നും നിധീഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha