ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന...ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പത്ത് രൂപയാണ് കൂടി...ഒരു പവന്‍ പൊന്നിന്റെ ഇന്നത്തെ വില 58920 ...പത്ത് ഗ്രാം സ്വര്‍ണത്തിന് ഇന്ന് 73650 രൂപ...
സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്ന ഒന്നാണ്. കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യമായ ഉയരത്തിലേക്കാണ് സ്വര്‍ണ വില കുതിച്ച് കൊണ്ടിരിക്കുന്നത്.നേരിയ ഇടിവോടെയാണ് നവംബറില്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത് . ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് (എട്ട് ഗ്രാം) 80 രൂപയും പത്ത് ഗ്രാമിന് 100 രൂപയും ആണ് കൂടിയിരിക്കുന്നത്.
ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 7365 രൂപ കൊടുക്കണം. ഒരു പവന്‍ പൊന്നിന്റെ ഇന്നത്തെ വില 58920 ആണ്. ഇന്നലെ ഇത് 58840 ആയിരുന്നു.അതേസമയം പത്ത് ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൊടുക്കേണ്ടത് 73650 രൂപയാണ്. 24 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 11 രൂപ കൂടി 8035 രൂപയും ഒരു പവന് 88 രൂപ കൂടി 64280 രൂപയും ആയി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് എട്ട് രൂപ കൂടി 6026 രൂപയും ഒരു പവന് 64 രൂപ കൂടി 48028 രൂപയും ആണ് ആയിരിക്കുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ് ഇത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് 30 ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞ വര്‍ഷം ദീപാവലിയില്‍ 48200 രൂപയായിരുന്നു പവന്‍ വില എങ്കില്‍ ഈ വര്‍ഷത്തെ ദീപാവലിക്ക് പവന് 59640 എന്ന നിലയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഒരു പവനില്‍ ഒരു വര്‍ഷം കൊണ്ട് 11440 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha