ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ; ഒപ്പം കിടന്ന എട്ട് വയസുകാരി ആശുപത്രിയിൽ ശർദ്ദിച്ച് അവശയായി തളർന്ന് വീണു: ദാരുണാന്ത്യം... സംഭവിച്ചത്
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ട് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ണാമട മൂലക്കട സ്വദേശി അസ്ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30 ന്ആണ് സംഭവം നടക്കുന്നത്. ഗോപാലപുരത്ത് കോഴിക്കടയിൽ ജോലി ചെയ്യുന്ന അച്ഛനും, അമ്മയും മൂലക്കടയിൽ വാടക വീട്ടിലും ഇതിന് സമീപത്ത് പുറമ്പോക്ക് സ്ഥലത്ത് ഷീറ്റ് കൊണ്ട് മേഞ്ഞ വീട്ടിലാണ് മുത്തച്ഛൻ മുതലീഫും മുത്തശ്ശി റഹ്മത്ത് ബീവിയുംതാമസം. ചൊവ്വാഴ്ച രാത്രിയിൽ മുത്തശ്ശിക്കൊപ്പമാണ് അസ്ബിയ ഫാത്തിമ ഉറങ്ങാൻ കിടന്നത്. ഉറങ്ങിക്കിടക്കുന്നതിടെ മുത്തശ്ശി റഹമത്ത് ബീവിക്കും, അസ്ബിയ ഫാത്തിമക്കും (8) കെട്ടുവിരിയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഉണർന്ന വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇരുവരെയും ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടറുടെ ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തി തുടർന്ന് ഇവർക്ക് പ്രാഥമിക കുത്തിവെപ്പും നടത്തി. എന്നാൽ കുഞ്ഞിനെ പരിശോധിച്ചതിൽ പാമ്പുകടിയേറ്റതിന്റെ പാടുകൾ ഒന്നും കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ കുഞ്ഞിന് ശർദ്ദിയുണ്ടായതിന് തുടർന്ന് ഫുഡ് പോയ്‌സനുള്ള മരുന്ന് നൽകിയതായും പറയപ്പെടുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലാശുപത്രിയിലും എത്തിച്ചു. ജില്ലാശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച റഹ്മത്തിന്റെ ചികിൽസ തുടരുന്നതിനിടെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന കുട്ടി ഛർദ്ദിച്ച് അവശയായി തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റിരുന്ന വിവരം സ്ഥിരികരിക്കുന്നത്.
ഉടൻ കുഞ്ഞിനും 'ചികിത്സ ആരംഭിച്ചെങ്കിലും നാല് മണിയോടെ മരണപ്പെട്ടു. കാൽമുട്ടിന്റെ താഴെയായാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകിയ മുതദേഹം വൈകിട്ട് സംസ്ക്കരിച്ചു. കുന്നംങ്കാട്ടുപതി ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
തനിക്കു കടിയേറ്റില്ലെന്നാണ് സന പറഞ്ഞിരുന്നത്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം റഹ്മത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴും സന ഒപ്പമുണ്ടായിരുന്നു. രാത്രി രണ്ടരയോടെ സന തളർന്നുവീണപ്പോൾ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്കും പാമ്പുകടിയേറ്റെന്നു സ്ഥിരീകരിക്കുന്നത്. ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. ഇതിനിടെയായിരുന്നു ദുരന്തം പടികടന്നെത്തിയതും.
മഴ ശക്തിപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങൾ ഇല്ലാതാകുമ്പോഴാണ് അവ പുറത്തേക്കിറങ്ങുന്ന അവസ്ഥയുണ്ടാകുന്നത്. മാളങ്ങളിൽ വെള്ളം കയറുന്നതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നു. തണുപ്പിൽ ചൂട് തേടിയും വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി അവ വന്നേക്കാം. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം പറമ്പിലും വീട്ടിലും ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട പ്രധാന കാര്യം. വീട്ടിനു പരിസരങ്ങളിൽ കാണുന്ന മാളങ്ങൾ പൊത്തുകൾ തുടങ്ങിയവ സിമന്റ് ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ അടയ്ക്കുക എന്നതും പ്രധാനമാണ്. കരിയില കൂടിക്കിടക്കുന്നതും തടിക്കഷണം ഓല ഓട് കല്ല് എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നതും അപകടസാധ്യത കൂട്ടുന്നു.
വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ അധികശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നത് ഒരു പുതിയ സംഭവമല്ല. എലി ശല്യം കൂടുതലുണ്ടെങ്കിലും പാമ്പിനെ പ്രതീക്ഷിക്കാം. പലപ്പോഴും വീട്, വിറകുപുര തുടങ്ങിയ ആൾ പെരുമാറ്റമുള്ള ഇടങ്ങൾ പാമ്പ് താവളമാക്കുന്ന സ്ഥിതിയുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. സ്കൂട്ടറിലും കാറിലും ഒക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. ഹെൽമറ്റും പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കണം. മഴക്കാലത്ത് തുറന്നിട്ട ജനലുകളിലൂടെ പാമ്പ് അകത്തു കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ എപ്പോഴും ജനലുകളും വാതിലുകളും അടച്ചിടുക.
https://www.facebook.com/Malayalivartha