കണ്ണീര്‍ക്കാഴ്ചയായി.... മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു...
കണ്ണീര്‍ക്കാഴ്ചയായി.... മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു... അഴിയൂര്‍ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ. ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്.
സൈദാര്‍ പള്ളി സ്വദേശിയായ ഫസല്‍ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസിച്ചിരുന്നത്. ഇന്നലെ പകല്‍ 12 മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.
മകള്‍ നൈസയുടെ വിവാഹ ചടങ്ങുകള്‍ കുഞ്ഞിപ്പള്ളി വി.കെ. ഹൗസില്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഉടനെ മാഹി ആശുപത്രിയില്‍ ഫസലിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫസലിന്റെ സഹോദരന് നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തി കൊടുത്ത ശേഷം മരണ വിവരം പുറത്ത് അറിയിച്ചു. സങ്കടം അടക്കാനാവാതെ നിലവിളിച്ച് ഉറ്റവരും ബന്ധുക്കളും.
"
https://www.facebook.com/Malayalivartha