മണ്ഡല മകര വിളക്ക് തീര്‍ഥാടനം പ്രമാണിച്ച് നവംബര്‍ 16 മുതല്‍ ജനുവരി 19 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു
മണ്ഡല മകര വിളക്ക് തീര്‍ഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ ജനുവരി 19 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു.
വൈകുന്നേരം 3.30ന് നട തുറക്കും. നിലവില്‍ 4.30നാണ് നട തുറക്കുന്നത്. ഗുരുവായൂര്‍ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ വിളക്കാഘോഷം നവംബര്‍ 11ന് ആരംഭിക്കും.
ഡിസംബര്‍ 11നാണ് ഏകാദശി. കുടുംബങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം വിളക്കുമാടത്തിലെ ആയിരക്കണക്കിന് ചുറ്റുവിളക്കുകള്‍ തെളിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha