ശബരിമല തീര്‍ത്ഥാടകര്‍ക്കും ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല തീര്‍ത്ഥാടകര്‍ക്കും ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .
അപകടത്തില്‍ മരണം സംഭവിച്ചാല്‍ അഞ്ചുലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. ഇതിനുള്ള പ്രീമിയം തുക ദേവസ്വം ബോര്‍ഡ് വഹിക്കും.
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കു പുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ സമീപ ജില്ലകളില്‍ ഉണ്ടാകുന്ന അപകടത്തിനും ഇന്‍ഷ്വറന്‍സ് നല്‍കും. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ ശബരിമല സുഖദര്‍ശനം സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കരുതണം. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് മുഖേനയും 10,000 പേര്‍ക്ക് തത്സമയ ബുക്കിംഗിലൂടെയും ദിവസവും ദര്‍ശനം അനുവദിക്കും.
പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും. ബുക്ക് ചെയ്യാതെ വരുന്നവരില്‍ ഒരാളെപ്പോലും തിരിച്ചയയ്ക്കില്ല.
പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. 18 മണിക്കൂര്‍ ദര്‍ശന സമയം ഉണ്ടാകും. പുലര്‍ച്ചെ 3ന് നട തുറക്കും. വെര്‍ച്യല്‍ ക്യൂ ബുക്ക് ചെയ്ത് എത്താന്‍ കഴിയാത്തവര്‍ ക്യാന്‍സല്‍ ചെയ്ത് മറ്റു ഭക്തര്‍ക്ക് അവസരം നല്‍കണം.
https://www.facebook.com/Malayalivartha