എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ

കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരും. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്. ഒക്ടോബര്‍ 29നാണ് ആത്മഹത്യ പ്രേരണകേസില്‍ പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തത്.
അന്നുമുതല്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബര്‍ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്. യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha