പിണറായി തനിനിറം കാണിച്ചു ഉപലോകായുക്ത പണി നിർത്തി ... വിരമിച്ച ജഡ്ജിമാർക്ക് ഇത് പാഠം - ഒന്ന്
ആദ്യം ഹറൂൺ ഉൽ റഷീദ് നീണ്ട അവധിയിലേക്ക് പോയി . 45 ദിവസത്തെ അവധി തീരുന്ന മുറയ്ക്ക് രാജിവെക്കുമെന്ന് അദ്ദേഹം ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 2014ൽ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ന്യായാധിപനാണ് ഇദ്ദേഹം.ഇപ്പോഴത്തെ ലോകായുക്ത 2014 ൽ ഹൈക്കോടതി ജഡ്ജിയായിരുന്നില്ല.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ അനിൽ കുമാർ ചീഫ് ജസ്റ്റിസ് അല്ലാത്ത ആദ്യത്തെ ലോകായുക്തയാണ്. അനിൽ കുമാർ ചുമലെയേറ്റ ദിവസം തന്നെ താൻ അവധിയിൽ പ്രവേശിപ്പിച്ചുവെന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാജിയിലേക്ക് എത്തിയതോടെ , മൂന്നംഗ ലോകായുക്ത സംവിധാനത്തിൽ ഒരാൾ മാത്രമായി . മറ്റൊരു ഉപലോകായുക്തയുടെ ഒഴിവിൽ ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. അഴിമതി തടയാനായി രൂപീകരിച്ച സംവിധാനം ഇത്തരത്തിൽ പ്രവർത്തന രഹിതമാക്കുന്ന അവസ്ഥയാണുള്ളത്.ഇങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ആദ്യമാണ്.
രാജി വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നാണ് ജസ്റ്റിസ് ഹാറൂണിൻ്റെ വിശദീകരണം. അവധികാലാവധി അവസാനിച്ച ശേഷം ഓഫീസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.. ഉപലോകായുക്ത പദവിയിൽ ഒന്നരവർഷം കൂടി ബാക്കി നിൽക്കെയുള്ള രാജിയുടെ വ്യക്തമായ കാരണം വെളിവായിട്ടില്ല. ഹാറൂൺ അൽ റഷീദ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ റജിസ്ട്രാറായി സേവനം അനുഷ്ഠിച്ചയാളാണ് പുതിയ ലോകായുക്ത ജസ്റ്റിസ് അനിൽ കുമാർ. ഇത് പരിഗണിച്ചാൽ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.ജഡ്ജിമാരെ സംബന്ധിച്ചടത്തോളം ഇത്തരം സീനിയോറിറ്റി വിഷയങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്.
രണ്ട് ഉപലോകായുക്തമാരും ഇല്ലാതാകുന്ന അവസ്ഥയിൽ ലോകായുക്ത സംവിധാനത്തിൻ്റെ തന്നെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഡിവിഷണൻ ബഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ അനന്തമായി നീട്ടിവയ്ക്കേണ്ടിവരും. കേസുകൾ തീർപ്പാക്കുന്നതിലും വല്ലാത്ത കാലതാമസം ഉണ്ടാകും. ഇതെല്ലാം ലോകായുക്തയെ ആകെ താളംതെറ്റിക്കും.
ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയി സേവനം നടത്തിയ കാലഘട്ടം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തെക്കുറിച്ച് നൽകിയ പരാതി തീർപ്പാക്കാതെ മൂന്നുവർഷം നീട്ടിക്കൊണ്ടു പോകുകയും ഒടുവിൽ ഫുൾ ബഞ്ചിന് വിടുകയും ചെയ്തതെല്ലാം മുൻപെങ്ങുമില്ലാത്ത രാഷ്ട്രിയവിവാദത്തിലേക്ക് ലോകായുക്തയെ കൊണ്ടെത്തിച്ചു. ഇതിനൊപ്പമാണ്, അധികാരങ്ങൾ വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമനിർമാണം സർക്കാർ നടത്തിയതും. ഇതുപ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത എടുക്കുന്ന ഏത് തീരുമാനത്തിലും മുഖ്യമന്ത്രിക്ക് ഇടപെടാം എന്നതാണ് സ്ഥിതി. ലോകായുക്തക്കും ഉപ ലോകായുക്തമാർക്കുമെതിരെ ദുരിതാശ്വാസ നിധി കേസിൽ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും വിവരണാതീതമായ പ്രതിസന്ധിയാണ് ഇതിലൂടെ അനുഭവിച്ചത് . ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ശശികുമാറിന്റെ അഭിപ്രായം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ശശികുമാർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി.
പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞെങ്കിലും, സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു ഉത്തരവ്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും,ഹാറൂണ്‍ അല്‍ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് അപ്പീലിൽ പറയുന്നു. ഇങ്ങനെ പറഞ്ഞ ഹാറൂണിനെയാണ് പിണറായി അപമാനിച്ചത്. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനെ വിധിയിൽ രൂക്ഷമായി വിമർശിച്ച ലോകയുക്ത സിറിയക് ജോസഫിന്റെ നിലപാട് മുഖ്യമന്ത്രിക്ക് വിനയാകുമായിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകർപ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമർശനം ഉന്നയിക്കുന്നത്. എന്നാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാണിച്ചു. ഫണ്ട് വിനിയോഗം ലോകായുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ കാലാവധി തീർന്നെങ്കിലും പരാതി നില നിൽക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച് ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ട്. സിഎംഡിആർഎഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമ്പോൾ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിലാണ് കുരുക്ക്. സിറിയക് ജോസഫ് കണ്ടെത്തിയത് പൂർണമായി ക്രമക്കേടുകൾ മാത്രമാണ്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി സഭയും കുറ്റക്കാരല്ലെന്ന് പറയുന്നു. ഇത് എങ്ങനെ ശരിയാകുമെന്നാണ് ഹർജിക്കാരന്റെ ചോദ്യം. ഒരു അപക്ഷ പോലുമില്ലാതെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്നത് എങ്ങനെ അംഗീകരിക്കും എന്നാണ് ചോദ്യം. മന്ത്രിസഭയെ സ്വന്തം കുടുംബമായി കണ്ടതു കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നത് വെറുതെയല്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കൈയിൽ മുഖ്യമന്ത്രിയുടെ കേസ് കിട്ടാതിരുന്നത് ഭാഗ്യം.
മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയന്‍റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്.
അപേക്ഷയില്ലാതെ സർക്കാരിന് ഇത്തരം കാര്യങ്ങൾക്ക് പണം അനുവദിക്കാൻ കഴിയില്ല. കാരണം ഇത് രാജഭരണമല്ല. ഓരോ രൂപക്കും സർക്കാരിന് മറുപടി പറയേണ്ടി വരും. ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു . സർക്കാർ വിലാസം സംഘടനയായി ലോകായുക്ത അധഃപതിച്ചുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ഹർജി തള്ളിയത് വിചിത്രമെന്നും വിമർശനമുയരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന് സ്വീകരിച്ച ലോകായുക്തയും സിപിഎം എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായരുടെ ജീവചരിത്രത്തിന് ഓർമ്മക്കുറിപ്പ് എഴുതിയ ഉപലോകായുക്തമാരും പുറപ്പെടുവിച്ച വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു ഹർജിക്കാരൻ ആർഎസ് ശശികുമാറിന്‍റെ പ്രതികരണം. സാധാരണ ഇത്തരം ഒരു താൽപ്പര്യമുണ്ടായാൽ ഹൈക്കോടതിയിൽ നിന്നും ജഡ്ജിമാർ പിൻമാറാറുണ്ട്. വ്യക്തിപരമായ ആക്ഷേപമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. കാരണം രാമചന്ദ്രൻ നായർ വേണ്ടപ്പെട്ടയാളാണെന്ന് ഉപ ലോകായുക്ത പറഞ്ഞിട്ടുണ്ട്. ലോകായുക്ത വിരമിച്ച ഹൈക്കോടതി ജഡ്ജിമാരാണ്. ഇവരുടെ നിയമനങ്ങൾ 1957 ലെ കേരള ഹൈക്കോർട്ട് ജഡ്ജസ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്റ്റ് അനുസരിച്ചാണ് നിർണയിക്കുന്നത്. അതായത് വിരമിച്ച ജഡ്ജിമാർക്ക് ശമ്പളം നൽകുന്നതിൽ മാത്രമല്ല ആക്റ്റ് ബാധകം. പണ്ട് ജഡ്ജിമാർ പൊതു സമൂഹവുമായി ഇട പഴകിയിരുന്നില്ല. ഇതിന് കാരണം തങ്ങൾക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടാകരുത് എന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന പ്രതിപക്ഷ പ്രതികരണം തീർത്തും ശരിയാണ് . അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി കാരണം ഉണ്ടായി. ലോകായുക്തയെ സർക്കാർ ഗൗരവമായി എടുത്തിരുന്നില്ല. ഇത്തരത്തിൽ മുമ്പ് പാളിച്ച പറ്റിയത് കർണാടക സർക്കാരിനാണ്. അവർ ലോകായുക്തയായി നിയമിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ അവരെ തന്നെ തിരിഞ്ഞു കുത്തിയിരുന്നു . ഇത്തരം നിയമ ഏജൻസികളെ ശ്രദ്ധിക്കണം എന്ന പാഠമാണ് സർക്കാരിന് ഇതിൽ നിന്ന് ലഭിച്ചത്. മുൻ ലോകായുക്ത സുപ്രീം കോടതിയുടെ മുൻ ജഡ്ജിയായിരുന്നു. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ താൽകാലിക അധ്യക്ഷനായിരുന്നു. കമ്മീഷനുകൾ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മികച്ച സർക്കാർ അഭിഭാഷകർ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തിൽ പണി കിട്ടുന്നത്. മുമ്പ് ജലീലിന് പണി കിട്ടിയതും ഇങ്ങനെയാണ്. 2017 ജൂലൈ 27 മുതൽ 2018 ജനുവരി14 വരെയുള്ള മൂന്ന് മന്ത്രിസഭാ തീരുമാനങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടത്. .2019 ജനുവരി14 ന് ഇത് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് ഇതിൽ പ്രഥമദ്യഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. പയസ് കുര്യാക്കോസ് മാന്യനായ ജഡ്ജിയായിരുന്നു. അദ്ദേഹം മാറിയ ശേഷമാണ് സിറിയക് ജോസഫിന്റെ ബഞ്ചിൽ കേസ് എത്തിയത്. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. .
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയിരുന്നു. പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകി. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു വിധി പറയാൻ കഴിയും. ഇതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്. ഇതിനാണ് മാറ്റം ഉണ്ടായത് . ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാൽ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമന അധികാരി ഗവർണറാണ്. ആരിഫ് മുഹമ്മദ് ഖാൻ്റെ കൈയിൽ ഇങ്ങനെയൊരു തീരുമാനം കിട്ടിയാൽ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതികൊണ്ടുവന്നത്. ലോകായുക്ത വിധിയിൽ മുമ്പ് പലവട്ടം മന്ത്രിമാർ രാജിവച്ചിട്ടുണ്ട്. ലോകായുക്തക്ക് ശുപാർശ അധികാരം മാത്രമാണുള്ളതെന്ന് പറയുന്നത് വെറുതെയാണ്. കമ്മീഷനുകൾ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മികച്ച സർക്കാർ അഭിഭാഷകർ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തിൽ പണി കിട്ടുന്നത്. മുമ്പ് ജലീലിന് പണി കിട്ടിയതും ഇങ്ങനെയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കർണാടക ലോകായുക്ത റെയ്ഡ് നടത്തി കർണാടകത്തിലെ ഒരു മന്ത്രിയെ അഴിമതി കേസിൽ പിടികൂടിയത്.
ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവർണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാർക്കെതിരെയുള്ള വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെയുള്ള വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലറ്റ് അതോറിറ്റി. ജലീലാണ് ലോകായുക്ത ഭേദഗതി നിയമത്തിൻെറ ശിൽപി. അദ്ദേഹത്തിന് ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള വിരോധം പണ്ടേ പ്രസിദ്ധമാണ്. തൻ്റെ പണി കളഞ്ഞതിനുള്ള പ്രതികാരത്തിനായി ജലീൽ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് സിറിയക് ജോസഫിനെ മര്യാദ പഠിപ്പിക്കാൻ പിണറായി വിജയൻ ജലീലിനെ കണ്ടെത്തിയത്.പിന്നെ വൈകിയില്ല.ജലീൽ ലോകായുക്തയെ ഉടയ്ക്കാൻ തീരുമാനിച്ചു. ഭേദഗതി നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ ജഡ്ജിമാർക്ക് സേവന പ്രായപരിധി കൽപ്പിച്ചു എന്നതാണ്. അതായത് ലോകായുക്തയും ഉപലോകായുക്തമാരും എഴുപതാം വയസിൽ വിരമിക്കണം. ഇത് നിയമമായാൽ പല ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ലോകായുക്തയാവാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയിലെ ചില ന്യായാധിപൻമാർ തന്നെ പിണറായിയെ അറിയിച്ചു. പിണറായിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കാനിരിക്കെയാണ് ഭേദഗതി നിയമം ഒപ്പിടണമെന്നാവശ്യപ്പെട്ടു ഗവർണറുടെ കാലിൽ പിടിക്കാൻ പിണറായി തീരുമാനിച്ചത്. രാജി വയ്ക്കുന്നതിനെക്കാൾ ഭേദം ഗവർണറുടെ കാലിൽ പിടിക്കുന്നതാണെന്ന് പിണറായി കരുതി. അപ്പോഴാണ് താൻ പ്രതിസന്ധിയിലാവില്ലെന്ന ഉറപ്പ് ചില കോണുകളിൽ നിന്ന് പിണറായിക്ക് ലഭിച്ചത്. അങ്ങനെ ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതി പിണറായിക്ക് അനുകൂലമായി ഒപ്പിട്ടു. ലോകായുക്ത മുഖ്യമന്ത്രിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. എന്നാൽ സി പി എം നേതാക്കൾക്ക് അത്തരം ഒരു ആത്മവിശ്വാസമുണ്ടായിരുന്നില്ല,. കെ.റ്റി.ജലീലിനെതിരായ ലോകായുക്ത വിധിയാണ് സി പി എം നേതാക്കളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. ജലീലിന് ലോകായുക്ത വിധി വിനയാകുമെന്ന് ജലീൽ പോലും പ്രതീക്ഷിച്ചതല്ല.ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്തെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിച്ചത്. ജലീലിൻ്റെ കാര്യത്തിലെ വിധി പോലെ പിണറായിയുടെ വിധിയും നിർണയിക്കപ്പെടുമോ എന്ന സംശയം സി പി എം നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്തായി.
ജലീൽ രാജിവച്ച ദിവസം തന്നെ ഇനിയൊരു മന്ത്രിയും ലോകായുക്ത പറഞ്ഞിട്ട് രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി അന്നത്തെ എ.ജി സി.പി.സുധാകരപ്രസാദിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്പാൽ നടപ്പിലാക്കലാണ് ഇതിനുള്ള പരിഹാരമെന്ന് എ.ജി.നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസാണ് ലോകായുക്ത. വിരമിച്ച ജഡ്ജി പറയുമ്പോൾ രാജി വയ്ക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കിട്ടുകയുള്ളുവെന്ന് സി പി എം വിശ്വസിക്കുന്നു.
ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പിണറായി തന്നെയാണ് നിയമിച്ചത്.ഇതേ തസ്തികയിലേക്ക് മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയെയും പരിഗണിച്ചിരുന്നു. എറണാകുളത്തെ ഒരു പ്രമുഖ ബിഷപ്പ് പറഞ്ഞിട്ടാണ് സിറിയക് ജോസഫിനെ പിണറായി നിയമിച്ചതെന്ന് ചില സി പി എം നേതാക്കൾ പറയുന്നു. ബിഷപ്പാകട്ടെ കേസിൽ കുരുങ്ങി സ്വന്തം ഇമേജ് കളഞ്ഞ ആത്മീയ നേതാവാണ്. അദ്ദേഹത്തിൻ്റെ സഭാംഗമാണ് സിറിയക് ജോസഫ്. ജഡ്ജിയെ അനുനയിപ്പിക്കാൻ ബിഷപ്പിൻ്റെ തലത്തിലും ഇടപെടലുകൾ നടന്നു.
ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ മുമ്പേ രാജ്യത്ത് തുടങ്ങിയിരുന്നു. കർണാടകത്തിൽ ഖനി മുതലാളിമാരുമായുള്ള ബന്ധത്തിൻ്റെ പേരിൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ് ഡേ കർണാടകത്തിലെ മന്ത്രിമാരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. അന്നു തുടങ്ങിയതാണ് ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ.
ഏതായാലും പിണറായിയെ അന്ധമായി ആരാധിച്ച മനുഷ്യനാണ് ഇപ്പോൾ സ്വയം രാജീവച്ച് പോയത്. പിണറായിയെ സഹായിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഇതിൽ നിന്ന് മതസിലാക്കാം.
https://www.facebook.com/Malayalivartha