സംസ്ഥാനത്ത് കനത്ത മഴ ശക്തമാകുന്നു...തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു, അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴ ശക്തമാകുന്നു...തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു, അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും മഴയില്‍ വ്യാപക നാശമുണ്ടായി. മരുതൂര്‍ തോടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചില്‍ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറ്റിച്ചലില്‍ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസ്സം നേരിട്ടു.
പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവല്‍ ക്രോസിന് സമീപം ഏഴു വീടുകളില്‍ വെള്ളം കയറി. വെള്ളമൊഴുകി പോകേണ്ട കലുങ്ക് മാലിന്യമൂലം അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നാണ് പരാതിയുള്ളത്. മഴയെ തുടര്‍ന്ന് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മതില്‍ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
കനത്ത മഴയില്‍ പൂവച്ചലില്‍ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. തേവന്‍കോട് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് ഇടിഞ്ഞത്. അപകടത്തില്‍ ആളപായമില്ല.
"
https://www.facebook.com/Malayalivartha