പിപി ദിവ്യയ്ക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്; ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും ആവശ്യം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. എന്നാൽ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുടുംബം ഹൈക്കോടതിയിയെ സമീപിക്കുന്നത് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായിട്ടാണ് .
ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട് . എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തും. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്.
അതേസമയം ജയിൽ മോചിതയായ ശേഷം എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് പിപി ദിവ്യ പറഞ്ഞത് . സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. . മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha