ഈ രാഷ്ട്രീയമെന്ന് പറഞ്ഞാലേ ഒരു വൃത്തികെട്ട കളിയാണ്; ആ കളി കളിക്കാൻ അരയും കെട്ടി ഇറങ്ങുന്നവരെ മൂന്നായി തരം തിരിക്കാം; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
നൂലിൽ കെട്ടി ഇറക്കിയ വകയിൽ നേതാവ് ആയവന്മാർക്കും ഡോഗ് ഷോ കാണിച്ച് നേതാവ് ആയവന്മാർക്കും പിറകെ പോയി ജയ് വിളിച്ചു അവറ്റകളെ ഹീറോസ് ആക്കുന്ന നിഷ്കുക്കളോടാണ് - എടേയ് നിഷ്ക്കൂസ്, ഈ രാഷ്ട്രീയമെന്ന് പറഞ്ഞാലേ ഒരു വൃത്തികെട്ട കളിയാണ് എന്ന് അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- . ആ കളി കളിക്കാൻ അരയും കെട്ടി ഇറങ്ങുന്നവരെ മൂന്നായി തരം തിരിക്കാം.
ഒരു വിഭാഗം ആവശ്യ കുമാരന്മാർ ആണ്. സ്വന്തം പോക്കറ്റ് നിറയ്ക്കണം, സ്ഥാനം കിട്ടണം, കോടികൾ മുക്കണം എന്ന ആവശ്യം മാത്രം വച്ച് ഗെയിം കളിക്കുന്ന ടീംസ്. ആവശ്യം നടക്കുമെങ്കിൽ കൂടെ, അല്ലെങ്കിൽ റ്റാ റ്റാ ബൈ ബൈ എന്ന ശൈലി ഉള്ളവന്മാർ. കേരളത്തിലെ പൊളിറ്റിക്സിൽ നിർഭാഗ്യവശാൽ ഇത്തരം അവശ്യ തിരുത -സ്റ്റെതസ്കോപ്പ് - രോദനം ടീംസ് ആണ് കൂടുതൽ.
രണ്ടാമത്തെ ടീം ആവേശ് കുമാരന്മാർ. ഭയങ്കരമാന ആവേശം തുടക്കത്തിൽ കാണിക്കും. പിന്നീട് ആറിയ കഞ്ഞി പഴങ്കഞ്ഞി പോലെ ചൊറിയും കുത്തി ഇരുന്ന്, എന്ത് ചെയ്തില്ലേലും എന്താ വയസ്സാം കാലത്ത് MLA, MP പെൻഷൻ കിട്ടുമല്ലോ എന്നോർത്ത് കാലം കഴിക്കുന്നവർ. ഇവിടുത്തെ ആവേശം കെടുമ്പോൾ അപ്പുറത്ത് ചാടാൻ മടിക്കാത്തവർ. അക്കരെ നില്ക്കുമ്പോൾ ഇക്കരെ പച്ച ടൈപ്പ് ആളുകൾ !!
മൂന്നാമത്തെ വിഭാഗം ആദർശ് കുമാർസ്. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന കൂട്ടർ. സ്വന്തം ആദർശം പണയം വയ്ക്കാതെ, ഒറ്റിൽ പങ്കാളി ആവാതെ ജനക്ഷേമത്തിന് മാത്രം എന്നും ശ്രദ്ധ കൊടുക്കുന്നവർ. എന്നാലും ഈ കളി കളിക്കാൻ ഇറങ്ങിയത് കൊണ്ട് നൂറ് ശതമാനം മാന്യൻ എന്ന് പറയാനും പറ്റില്ല, കാരണം രാഷ്ട്രീയ ഗോദയിൽ shrewd അല്ലാത്ത, കളം നോക്കി ചവിട്ടാത്ത, പുത്തനെ സ്നേഹിക്കാത്ത ആരും ഇല്ല. അതായത് പച്ചവെള്ളം ചവച്ചു കുടിക്കുന്ന തരം നിഷ്ക്കുകൾ ഈ ഗെയിമിൽ ഇല്ലേ ഇല്ല!!
ചുരുക്കത്തിൽ ഒറ്റ ഒന്നിനെയും വിശുദ്ധനായി കണ്ട് രൂപക്കൂട് പണിയിക്കരുത് എന്ന്. വോട്ട് കുത്തുന്ന നമ്മൾ വോട്ടർമാർ ഇല്ലെങ്കിൽ ഇവറ്റോൾ ഇല്ല. അതിനാൽ ഈ ജനാധിപത്യ പ്രക്രിയയിൽ അവനവൻ തന്നെ രാജാവ് !!! നമ്മൾ ഇല്ലെങ്കിൽ ഒരു നേതാവും ഇല്ല!!അതോണ്ട് സ്വല്പം ജാഡ നമുക്ക് ആവാം
https://www.facebook.com/Malayalivartha