തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം...ഇനി മഞ്ജുഷ നേരിട്ട് നിയമപോരാട്ടത്തിന്... നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം...
ഏകദേശം 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പി പി ദിവ്യ ഇന്നലെയാണ് ജയിലിന് നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് . ജയിൽ വാസം എന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല സുഖ വാസം എന്ന് തന്നെ വേണം പറയാൻ . ദിവ്യയെ അവിടെ നിന്നും പുറത്താക്കി ഇവിടെ നിന്നും പുറത്താക്കി എന്നൊക്കെ പാർട്ടി പറയുണ്ടെങ്കിലും അതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രമാണ് എന്നുള്ളതാണ് സത്യം . ഈ ദിവ്യയെ തള്ളി പറഞ്ഞ ഒരു തലമുതിർന്ന നേതാവിന്റെ ഭാര്യയാണ് ദിവ്യയെ ഇന്നലെ സ്വീകരിക്കാൻ ജയിലിന് മുൻപിൽ എത്തിയത്
അത് മാത്രമല്ല നാടിന് വേണ്ടി എന്തോ നല്ല കാര്യം ചെയ്തിട്ട് ജയിലിൽ കിടക്കേണ്ടി വന്ന ഒരാൾ പുറത്തു ഇറങ്ങുമ്പോൾ കൊടുക്കേണ്ട സ്വീകരണമാണ് ഇന്നലെ ദിവ്യയ്ക്ക് കണ്ണൂരിൽ ജയിലിന് പുറത്തു ലഭിച്ചിരിക്കുന്നത് . പക്ഷെ ആരും കൂടെയില്ലെങ്കിലും രണ്ടു പെൺമക്കളെയും കൂട്ടി ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ പി പി ദിവ്യ .ബന്ധുക്കളെയും സുഹൃത്തക്കളെയും തുടങ്ങി ഉദ്യോഗസ്ഥ മേധാവികളെ വരെ എതിർക്കണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ട് സ്വന്തം ഭർത്താവിനെതിരെയുണ്ടായ അധികാര പീഢനത്തിനെതിരെയുള്ള ഈ ഒറ്റയാൾ പോരാട്ടം ദുഷിച്ച ഭരണമേധാവിത്തത്തിനെതിരെയും അധികാര ദാർഷ്ട്യത്തിനെതിരെയും ഉള്ള നിസ്സാഹായരായ ജനങ്ങളുടെ പ്രതിഷേതാഗ്നിയായി ആളിപടരും.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല.
കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ പറഞ്ഞത്. സദുദ്ദേശപരമായിരുന്നു ഇടപെടൽ. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു.ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞത്.
https://www.facebook.com/Malayalivartha