പാതിരാപരിശോധനക്ക് നിർദ്ദേശം നൽകിയ മന്ത്രിയാര്? ഇന്റലിജൻസ് റിപ്പോർട്ടിൽ മന്ത്രിയുടെ പേര് ! പണി പോകുമോ?
കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ട്രാപ്പാണ്. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ നേതൃത്വവും മന്ത്രി എം.ബി.രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അത് തള്ളി പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്. കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിച്ചു. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
പാലക്കാട് നശിച്ച അവസ്ഥയിലാണ്. ജനകീയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബിജെപി ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്. ഇതല്ലേ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ ബിജെപിയും കോണ്‍ഗ്രസും തോല്‍ക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.
വയനാട് ദുരന്തം കഴിഞ്ഞിട്ട് എത്രമാസമായി. കേന്ദ്രം ഒരു ചില്ലിക്കാശ് തന്നിട്ടില്ല. യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ബിജെപിക്ക് ഒപ്പമാണ്. പാലക്കാട് നെല്ലിന്റെ വില കേന്ദ്രം തരുന്നില്ല. അതുകൊണ്ട് കൃഷിക്കാര്‍ക്ക് കാശ് നല്‍കാന്‍ കഴിയുന്നില്ല. ഇതൊക്കെ വേണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.
എൻ.എൻ.കൃഷ്ണദാസ് വ്യക്തമാക്കിയതിനു പിന്നാലെ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തി.. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഒന്നിനുപിറകെ ഒന്നായി വിഷയങ്ങൾ ഉയർന്നുവരും, ഓരോന്നും നേരിടണം. ഒന്നിനു വേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല. കൃഷ്ണദാസിന്റെ നിലപാടല്ല, എന്റെ നിലപാടാണ് ഞാൻ പറയുന്നത്. പെട്ടിയിൽ മാത്രം പാലക്കാട് ആരും ശ്രദ്ധകേന്ദ്രീകരിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാതിരാ ഹോട്ടൽ റെയ്ഡിലും പെട്ടിവിവാദത്തിലും പുലിവാലു പിടിച്ചതോടെയാണ് സിപിഎമ്മിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നത്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്നും സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് തുറന്നടിച്ചതോടെയാണ് പാർട്ടി വെട്ടിലായത്. പാലക്കാട് പാർക്കുന്നത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുൻ എംഎൽഎ എം.നാരായണൻ അനുസ്മരണ ചടങ്ങിലായിരുന്നു കൃഷ്ണദാസിന്റെ പ്രസംഗം. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, രാഷ്ട്രീയം പറഞ്ഞാണ് വോട്ടു പിടിക്കേണ്ടതെന്നായിരുന്നു കൃഷ്ണദാസിന്റെ വാക്കുകൾ.
ഇതിനു പിന്നാലെ കൃഷ്ണദാസിനെ തള്ളി പാർട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം കൊണ്ടുവന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. കള്ളപ്പണ ആരോപണത്തില്‍ പാര്‍ട്ടി പരാതിയുമായി മുന്നോട്ടുപോകുമെന്ന് ഇ.എന്‍.സുരേഷ് ബാബു വ്യക്തമാക്കി. കൊടകരയിലെ കുഴല്‍പ്പണം പാലക്കാടും എത്തിയതായി സംശയിക്കുന്നു. കൃഷ്ണദാസ് പറഞ്ഞകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പറഞ്ഞകാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണദാസ് വീണ്ടും മാധ്യമങ്ങളെ കണ്ട് നിലപാട് ആവർത്തിച്ചു. പിന്നാലെയാണ് എം.വി.ഗോവിന്ദനും കൃഷ്ണദാസിനു പിന്തുണയുമായി വരുന്നത്. കൊടകര കുഴൽപണക്കേസ് വീണ്ടും ഉയർന്നതോടെ പ്രതിസന്ധിയിലായ ബിജെപിക്കൊപ്പം കോൺഗ്രസിനെക്കൂടി ചേർത്തുവയ്ക്കാനുള്ള തന്ത്രം വിജയം കാണാത്ത അവസ്ഥയിലാണ് സിപിഎം. തിരഞ്ഞെടുപ്പുകാലത്തു കള്ളപ്പണമൊഴുക്കുന്നതു ബിജെപി മാത്രമല്ലെന്നു വരുത്താനുള്ള ശ്രമമാണ് നടന്നത്. ഇത് സിപിഎം– ബിജെപി ബന്ധത്തിന്റെ തെളിവായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വടകരയിലെ ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദം ദിവസങ്ങൾക്കു ശേഷമാണു സെൽഫ് ഗോളായി മാറിയതെങ്കിൽ പാലക്കാട്ടെ പാതിരാ നാടകത്തിന്റെ സെൽഫ് ഗോൾ സിപിഎമ്മിന്റെ വലയിലെത്താൻ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല.
അടുത്തകാലത്തായി ബിജെപിയെ സഹായിക്കുന്നുവെന്നു തോന്നിക്കുന്ന നിലപാടുകളും ഇടപെടലുകളും സിപിഎമ്മിൽനിന്നുണ്ടാകുന്നുണ്ട്. എഡിജിപി– ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്വീകരിച്ച മൃദുസമീപനം, പൂരംകലക്കലിലെ അന്വേഷണത്തിലുണ്ടായ താമസം, സുരേഷ് ഗോപിക്കു വേണ്ടി പൂരംകലക്കിയെന്ന ആരോപണം ശക്തമായപ്പോൾ ‘പൂരം കലങ്ങിയിട്ടേയില്ലെ’ന്നു മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എന്നിവയെല്ലാം കൂട്ടിവായിക്കപ്പെടുന്നു. ബിജെപി വിമതൻ ആരോപണവുമായി എത്തിയപ്പോൾ മാത്രമാണു കൊടകര കുഴൽപണക്കേസിൽ സർക്കാർ 3 വർഷത്തെ മൗനം വെടിഞ്ഞത്. കുഴൽപണക്കേസ് വീണ്ടും ഉയർന്നതും ശോഭ സുരേന്ദ്രൻ കക്ഷിചേർന്നതും ബിജെപിക്കുണ്ടാക്കിയ പരുക്ക് ചെറുതല്ല. സന്ദീപ് വാരിയരുടെ വിമതനീക്കത്തോടെ കൂടുതൽ പ്രതിരോധത്തിലുമായി.
സിപിഎമ്മും പൊലീസും ചേർന്നു നടത്തിയ പാതിരാനാടകത്തിൽ ബിജെപി കൂടി ചേർന്നതോടെ ഇതിൽനിന്നെല്ലാം ഒറ്റയടിക്കു ശ്രദ്ധ തിരിഞ്ഞു. കള്ളപ്പണത്തിന്റെ കാരിയർ ധർമരാജൻ ഷാഫി പറമ്പിലിനും പണമെത്തിച്ചിട്ടുണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു ദിവസങ്ങൾക്കകമാണു കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പൊതുവിഷയങ്ങൾ അവിടെ ചർച്ചയാകരുതെന്ന സിപിഎം താൽപര്യവും ഒരു പരിധിവരെ വിജയം കാണുന്നുണ്ട്.
തിരഞ്ഞെടുപ്പു ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി നടത്തിയ പരിശോധന വനിതാ നേതാക്കളുടെ മുറിയിലേക്കുവരെ നീണ്ടതു സിപിഎമ്മിനും പൊലീസിനുമെതിരെ വികാരമാക്കി മാറ്റാനാകുമെന്നു കോൺഗ്രസ് കരുതുന്നു. രണ്ടാംസ്ഥാനത്തുള്ള ബിജെപിക്കുവേണ്ടി സിപിഎം പണിയെടുക്കുന്നുവെന്ന ആരോപണത്തിനും ആക്കംകൂട്ടുന്നു. ഹോട്ടലിൽ പാഞ്ഞെത്തിയ സിപിഎം–ബിജെപി നേതാക്കൾ തോളോടുതോൾ ചേർന്നു പ്രതിഷേധിച്ചതിലെ രാഷ്ട്രീയം ജനത്തിനു ബോധ്യപ്പെടാൻ അധികം പ്രയാസമില്ലെന്നും അവർ കരുതുന്നു.
ഇതേസമയം, ഹോട്ടലിൽ പണമെത്തിച്ചെന്നും കടത്തിയെന്നുമുള്ള നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും പാർട്ടിരീതികളറിയാത്ത സരിന്റെ പ്രതികരണങ്ങൾ സിപിഎമ്മിനു തലവേദനയാകുന്നുണ്ട്. സഹതാപം ലഭിക്കാൻ ഷാഫി സംവിധാനം ചെയ്ത നാടകമാണിതെന്നാണു സരിന്റെ പക്ഷം. എന്തായാലും നിശ്ചയിച്ചതിലും ഒരാഴ്ച കൂടി നീളുന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പുവരെ ഓരോ ദിവസവും പുതിയ വിഷയങ്ങൾ പാലക്കാട്ടേക്കു വന്നുവീഴുകയാണ്. കെ എം മാണിക്കെതിരെ നിധിൻ കണ്ടിച്ചേരി നടത്തിയ പ്രസ്താവനയും സരിന്റെസാധ്യതകൾ ഇല്ലാതാക്കുന്നതാണ്. ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് സരിനെ തോൽപ്പിക്കാൻ രാജേഷും കുടുംബാംഗങ്ങളും ചേർന്ന് ശ്രമിക്കുന്നു എന്നു തന്നെയാണ്.
പാലക്കാട് നഗരസഭയും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുൾപ്പെടുന്നത്. 1977 മുതൽ 1991 വരെയുള്ള കോൺഗ്രസ് സ്ഥാനാർഥി സി.എം. സുന്ദരത്തിന്റെ നീണ്ട പ്രാതിനിധ്യ കാലത്തിനുശേഷം ഇടത്- വലത് മുന്നണികളെ മണ്ഡലം മാറിമാറി തുണച്ചിട്ടുണ്ട്. 2016ൽ തന്റെ രണ്ടാം വിജയം ഷാഫി പറമ്പിൽ ആഘോഷിക്കുമ്പോൾ 40,076 വോട്ട് നേടി 29.09 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്ത് എൻ.ഡി.എയുടെ ശോഭ സുരേന്ദ്രനുണ്ടായിരുന്നു. തുടർന്ന് 2021ൽ ഷാഫി പറമ്പിൽ വിജയിക്കുമ്പോൾ ഇ. ശ്രീധരൻ 35.35 ശതമാനം വോട്ട് നേടിയായിരുന്നു രണ്ടാംസ്ഥാനത്ത്- മൂന്ന് ശതമാനം മാത്രം വ്യത്യാസം. ആ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ജയിക്കുന്ന ഘട്ടം വന്നപ്പോൾ സി.പി.എം വോട്ടുകളിൽ ഒരു പങ്ക് ഷാഫി പറമ്പിലിന് മറിച്ചുനൽകിയിരുന്നു. ഇക്കുറി ഷാഫിക്ക് കിട്ടിയ വോട്ടുകൾ കൃഷ്ണകുമാറിന് കിട്ടുമെന്നാണ് കണക്കുകൂട്ടൽ.
ഷാഫിയുടെ പിൻഗാമിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലാണ് വരുകയെന്ന സൂചന വന്നതു മുതൽ ഡി.സി.സി നേതൃത്വത്തിൽ അലോസരം ശക്തമായിരുന്നു. ആദ്യം ഡി.സി.സി പ്രസിഡന്റ് സ്വന്തം പേരുതന്നെ മുന്നോട്ടുവെച്ചു. ജില്ലയ്ക്കകത്ത് പരിചയസമ്പന്നരായവർ മതിയെന്ന് പറഞ്ഞ് പിന്നാലെ ജില്ല നേതൃത്വവും രാഹുലിനെതിരെ രംഗത്തെത്തി. സി.പി.എം വോട്ടുകൾ ലഭിക്കാൻ സാധ്യതയുള്ളയാളെ സ്ഥാനാർഥിയാക്കണമെന്നും നിരന്തരം സി.പി.എമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മാങ്കൂട്ടം മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് ജില്ല നേതൃയോഗത്തിൽ അഭിപ്രായമുയർന്നത്.
ഗ്രൂപ് പ്രതിനിധികളെന്ന നിലയിൽ വി.ടി. ബൽറാമിന്റെയും ഡോ. പി. സരിന്റെയും പേരുകളും സജീവ പരിഗണനയിൽ വന്നു. ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ നറുക്കുവീണു. എന്നാൽ സരിനെ സ്ഥാനാർത്ഥിയാക്കി സി.പി എം ആണ് കുടുങ്ങിയത്.
സി.പി.എമ്മിനാണെങ്കിൽ ഇത് ജീവന്മരണ പോരാട്ടമാണ്. തുടർച്ചയായി രണ്ടു തവണ മൂന്നാം സ്ഥാനത്തെത്തിയതിന്റെ പരിക്കും കോൺഗ്രസിന് വോട്ട് മറിക്കുന്നെന്ന ചീത്തപ്പേരും മറികടന്നേ മതിയാകൂവെന്ന നിലപാടിലാണ് നേതൃത്വം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ പേരാണ് പരിഗണന ലിസ്റ്റിലുണ്ടായിരുന്നത്. പൊതുസമ്മതനായ ശക്തനായ മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവരാൻ അണിയറ നീക്കം ഉണ്ടായിരുന്നു. എന്നാൽ സരിൻ കോൺഗ്രസ് വിട്ടപ്പോൾ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മന്ത്രി എം ബി, രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരിയുടെ പേരും പരിഗണിച്ചിരുന്നു.
19 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ വോട്ടിങ് ശതമാനത്തിൽ കുതിച്ചുചാട്ടം നടത്തിയ ബി.ജെ.പി തങ്ങൾക്ക് ലഭിച്ച സുവർണാവസരമായാണ് ഉപതെരഞ്ഞെടുപ്പ് കാണുന്നത്. പടലപ്പിണക്കത്തിൽ തട്ടി പ്രതീക്ഷകളുടയുമോ എന്ന ആശങ്കയുണ്ടായിരുന്നു.. മലമ്പുഴ മണ്ഡലത്തിൽ രണ്ടു തവണ രണ്ടാമതെത്തിയ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ജയസാധ്യത കണക്കിലെടുത്താണ്.
മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിൽ കുതിപ്പുനൽകിയ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ശോഭ സുരേന്ദ്രന് അനുകൂലികള്‍ സ്ഥാനാർഥിത്വത്തിനായി വാദിച്ചത്.എന്നാൽ കെ. സുരേന്ദ്രനുള്ള പിണക്കം ശോഭക്ക് വിനയായി.
2021ലെ തെരഞ്ഞടുപ്പിൽ പാലക്കാട് നഗരസഭയിൽ 43.08 ശതമാനത്തോടെ എൻ.ഡി.എയും പിരായിരി മേഖലയിൽ 49.26 ശതമാനത്തോടെ യു.ഡി.എഫും, യഥാക്രമം 37.93, 36.05 ശതമാനത്തോടെ എൽ.ഡി.എഫുമാണ് ലീഡ് നേടിയത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനു പാലക്കാട് ഒരുങ്ങുമ്പോൾ മുന്നണികൾക്കു പ്രതീക്ഷ നൽകുന്നതും നെഞ്ചിടിപ്പേറ്റുന്നതും മണ്ഡലത്തിലെ ഇതുവരെയുള്ള കണക്കുകളാണ്.. 1957 മുതൽ 2021വരെ 16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് പതിനൊന്നുതവണ കോൺഗ്രസ്/യു.ഡി.എഫ്. സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഞ്ചുതവണ ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യാണു മണ്ഡലത്തിൽ രണ്ടാമതെത്തി. ഇപ്പോഴത്തെ വിവാദങ്ങൾ ബി ജെ പിയെ സഹായിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha