വിമര്‍ശനവുമായി രംഗത്ത്... കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമെന്ന് വിമര്‍ശനം; സുരേഷ് ഗോപിക്കെതിരെ വീണ്ടും പൊലീസില്‍ പരാതി
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ വീണ്ടും പരാതി. ഇത്തവണ വഖഫിലെ വിവാദ പ്രസ്താവനയിലാണ് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്.
നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സമാനമായ പരാമര്‍ശമാണ് വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാല കൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലക്കൃഷ്ണന്‍ പ്രസംഗിച്ചത്.
വഖഫ് സംബന്ധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. വഖഫ് രാജ്യം അംഗീകരിച്ചതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍ വഖഫിനെ കുറിച്ചുള്ള അജ്ഞത മൂലമാണ്. വഖഫ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സാമുദായിക വേര്‍തിരിവിന് വേണ്ടിയുള്ള കലക്കാണെന്നും അതിന് വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഇത് സമൂഹത്തിന് ചേര്‍ന്നതല്ല. ഇത് പലകുറി ഉപയോഗിച്ചതാണ്. വിശ്വാസം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുക എന്നത് ബി.ജെ.പിയുടെ നയമാണ്. കേന്ദ്ര സര്‍ക്കാറിന് മുമ്പുള്ള ഭൂരിപക്ഷമില്ല. പല പാര്‍ട്ടികളുണ്ടെന്നും വരുന്നിടത്ത് വച്ച് കാണാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം ക്രൈസ്തവ - മുസ്ലീം ഭിന്നത ഉണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ട വഖഫ് ബോര്‍ഡ് വഴി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ മുസ്ലീസംഘടനകളും അവകാശവാദം ഉന്നയിക്കാത്ത ഭൂമിയിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്. ഫറൂഖ് കോളജ് മാനേജ്മെന്റും മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതു പോലെ ഒരു സങ്കീര്‍ണമായ നിയമപ്രശ്നവും ഇതിലില്ല. വഖഫ് ഭൂമി അല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ തന്നെ ഈ പ്രശ്നം അവസാനിക്കും. എന്നാല്‍ അതിനു തയാറാകാതെ പല ഭൂമിയും വഖഫ് ആണെന്നു പറയുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിണറായിയും സി.പി.എമ്മും ന്യൂനപക്ഷ വര്‍ഗീയതയെ വിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലും കൂട്ട അടിയാണ്. പൊലീസിലും ഐ.എ.എസിലുമൊക്കെ കൂട്ട അടിയാണ്. ജയതിലകിന്റെയും പ്രശാന്തിന്റെയും പരസ്പര ആരോപണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വ്യവസായ ഡയറക്ടര്‍ ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണോ കേരളത്തിലെ മുഖ്യമന്ത്രി? അദ്ദേഹത്തിന് ഭരണത്തില്‍ എന്തെങ്കിലും നിയന്ത്രണമുണ്ടോ? പൊലീസില്‍ ആര്‍.എസ്.എസ് നുഴഞ്ഞു കയറിയെന്ന് ആരോപണം ഉന്നയിച്ചത് സി.പി.ഐ നേതാവ് ആനി രാജയാണ്. ഐ.എ.എസിലും ആര്‍.എസ്.എസ് നുഴഞ്ഞുകയറിയെന്ന വാര്‍ത്ത വന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഉത്തര്‍പ്രദേശിലേതു പോലെയാണ് കേരളത്തിലും നടക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അനുമതിയോടെയാണോ ഇതെല്ലാം നടക്കുന്നത്? സര്‍ക്കാര്‍ ഇല്ലായ്മയാണ് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha