വെല്ലുവിളിയുമായി സുരേഷ് ഗോപി... ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി; ജയിച്ചാല്‍ നവ്യയെ കേന്ദ്ര മന്ത്രിയാക്കാന്‍ പോരാടും
തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവരാണ് എല്ലാവരും. അവസാനം സുരേഷ് ഗോപി വമ്പിച്ച ഭൂരിപക്ഷത്തോടെ തൃശൂര്‍ എടുത്തു. ഇപ്പോള്‍ ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി പറയുന്നു. നവ്യയെ നിങ്ങള്‍ ജയിപ്പിച്ചാല്‍ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ജയിച്ചാല്‍ നവ്യയെ കേന്ദ്ര മന്ത്രിയാക്കാന്‍ പോരാടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വയനാടുകാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നല്‍കാനുള്ള അവസരമാണ്. ശിക്ഷാ നടപടികള്‍ വയനാട്ടുകാര്‍ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആള്‍ പാര്‍ലമെന്റില്‍ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസില്‍ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലാണ്. പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തും. വയനാട്ടില്‍ ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തില്‍ പങ്കെടുക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം.
അതേസമയം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂര്‍ എം പിയായ സുരേഷ് ഗോപി.
അതേസമയം സുരേഷ് ഗോപി തന്റെ സോഷ്യല്‍ മീഡിയ ഇന്ന് പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന താടി വടിച്ചുള്ള ഗെറ്റപ്പിലുള്ള തന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനുവേണ്ടി പരിപാലിച്ചിരുന്ന ഗെറ്റപ്പ് ഒഴിവാക്കിയതിന് പിന്നാലെ തന്നെ കേന്ദ്ര മന്ത്രി പദവിയിലിരിക്കെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പിന്നീട് ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു പോസ്റ്റര്‍ ആയിരുന്നു അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടമില്ലെന്ന ഒരു കുറിപ്പും പോസ്റ്ററിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും എന്ന് സൂചിപ്പിച്ചുകൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം മഹായുതി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി 17-നെത്തും. രാവിലെ പത്തിന് മീരാറോഡില്‍ സ്വീകരണമൊരുക്കും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനത്തെ സുരേഷ് ഗോപി അഭിസംബോധനചെയ്യും. മീരഭയന്തര്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നരേന്ദ്രമേത്ത പങ്കെടുക്കും. വൈകീട്ട് മൂന്നിന് താനെയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, സഞ്ജയ് കേത്ക്കര്‍ എന്നിവര്‍ക്കായി വോട്ടഭ്യര്‍ഥിക്കും.
https://www.facebook.com/Malayalivartha