കേരളത്തിൽ ഇന്ന് ഇന്ന് ഇടവിട്ട തോതിൽ ശക്തമായ മഴയ്ക്ക് സാധ്യത...അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്...ഒരു ജില്ലകളിലും മഴ അലേർട്ടുകൾ നൽകിയിട്ടില്ല...
കേരളത്തിൽ ഇന്ന് ഇന്ന് ഇടവിട്ട തോതിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കെ വിവിധ ജില്ലകളിൽ ഇന്ന് മഴയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇന്ന് ഒരു ജില്ലകളിലും മഴ അലേർട്ടുകൾ നൽകിയിട്ടില്ല. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്.വരും മണിക്കൂറിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലകളിലും ഇന്ന് അലേർട്ടുകൾ നൽകിയിട്ടില്ല. നാളെയും ഒരു ജില്ലകളിലും അലേർട്ടുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.
പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് നിലവിലുള്ളത്.മലയോര മേഖലകളിലടക്കം മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. ഇടുക്കി ജില്ലയിൽ മഴയ്ക്കുള്ള മുന്നറിയില്ല് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിക്കഴിഞ്ഞു.ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുകയാണ്.
https://www.facebook.com/Malayalivartha