സെക്രട്ടേറിയറ്റിലെ ജഗപൊക കൈ മലർത്തി ചീഫ് സെക്രട്ടറി ! മുഖ്യമന്ത്രി മൗനത്തിൽ ഭരണവാതിൽ കൊട്ടിയടച്ചു
കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐ എ എസ് പരസ്യ പ്രതികരണം ശക്തമായി തുടരുന്നത് പിണറായിക്ക് പോലും തീർക്കാൻ കഴിയുന്നില്ല. 'ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.
'ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീർക്കാൻ മാത്രം ആരും കേരളത്തിൽ ഇല്ല എന്നാണെന്‍റെ ഒരിത്' - ഇങ്ങനെയായിരുന്നു പ്രശാന്ത് നൽകിയ ഒരു മറുപടി.‘നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളിൽ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ’ എന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിൻ്റെ ചിത്രം സഹിതമുള്ള കുറിപ്പിൽ നേരത്തെ എൻ പ്രശാന്ത് അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പരിഹസിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് വിമർശിച്ചിരുന്നു.
ഇതിനു പുറമേയാണ് ഗോപാലകൃഷ്ണൻ വിവാദമുണ്ടായത്. മല്ലു ഹിന്ദു ഗ്രൂപ്പാണ് വിവാദമായത്. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ പരാതി പൊലിസ് തള്ളി . ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകള്‍ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകും.ഫോർമാറ്റ് ചെയ്തതോടെ തെളിവുകൾ നശിച്ചു. ഇനി ഗോപാലകൃഷ്ണനെ ഒന്നും ചെയ്യാനാവില്ല.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന് കുരുക്കായാണ് പൊലീസ് റിപ്പോർട്ട് വന്നത് . അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് ഫൊഫോറൻസിക് റിപ്പോർട്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. രണ്ടു റിപ്പോർട്ടുകളും ഫലത്തിൽ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ്.
ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകള്‍ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. പൊലിസ് റിപ്പോർട്ടിന് ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടാനിരിക്കുകയാണ് ചീഫ് സെക്രട്ടറി. ഇത് അടുത്ത വിവാദത്തിന് കാരണമാകും. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാൽ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം വിശദീകരിക്കേണ്ടത് കെ.ഗോപാലകൃഷ്ണനാണ്. അതിന് ശേഷം സർക്കാർ തുടർ നടപടിയിലേക്ക് നീങ്ങും.
ഹാക്കിങ് അല്ലെന്ന് തെളിയുന്നതോടെ ഗോപാലകൃഷണൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്ന രീതിയിലാണ് കാര്യങ്ങൾ. മതത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വേർതിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാൽ നടപടി വേണ്ടിവരും. ഇതിനിടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഗോപാലകൃഷ്ണനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം മറ്റൊരു വിഭാഗം ഗ്രൂപ്പ് വിവാദത്തിൽ കടുത്ത അതൃപ്തരുമാണ്. മുമ്പ് മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് എൻ. പ്രശാന്തിനെതിരേ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനായിരുന്നു അന്വേഷണ ചുമതല.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയോട് വാട്സ്ആപ്പിൽ അപമര്യാദയായി പ്രതികരിച്ച സംഭവത്തിലായിരുന്നു അന്വേഷണം. മാധ്യമപ്രവർത്തകരെ മൊത്തത്തിൽ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രശാന്തിന്റെ പ്രതികരണമെന്നും ആരോപണം ഉയർന്നിരുന്നു.പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാതൃഭൂമി എഡിറ്റർ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഉത്തരവിൽ പറഞ്ഞത്. ആദ്യ പിണറായി സർക്കാരിൻറെ കാലത്താണ് പ്രശാന്തിനെതിരെ സർക്കാർ പണി കൊടുത്തത്. ആദ്യം ഐ എ എസ് തലത്തിലാണ് പ്രശാന്തിനെതിരെ അന്വേഷണം നടന്നത്. പ്രശാന്ത് നടത്തിയത് സിവിൽ സർവീസിൻറെ മാന്യതക്ക് നിരക്കാത്ത സംഭവമാണെന്ന് ആദ്യ അനേഷണത്തിൽ കണ്ടെത്തിയിരുന്നു . എന്നാൽ അതിൽ സർക്കാർ കൃത്യമായ തീരുമാനമെടുത്തില്ല.അതിനു പകരം മുതിർന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചത്. പ്രശാന്തിനെതിരെ അന്നത്തെ ഫിഷറിസ് മന്ത്രി മേഴ്സികൂട്ടി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. പ്രശാന്തിനെതിരെ ആദ്യം പേരെടുത്തു പറയാതെയും പിന്നീട് പേരെടുത്തു പറഞ്ഞു കൊണ്ടുമാണ് മേഴ്സിക്കുട്ടി രംഗത്തെത്തിയത്. പിന്നീട് മുഖ്യമന്ത്രി തന്നെ പ്രശാന്തിനെതിരെ രംഗത്തെത്തി. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് മാധ്യമ പ്രവർത്തക പ്രശാന്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. അതിനുള്ള പരിഹാസ്യമായ മറുപടിയിലാണ് പ്രശാന്ത് മാധ്യമ പ്രവർത്തകയെ അപമാനിച്ചത്. ആഭ്യന്തര മന്ത്രിയായിരിക്കെ ചെന്നിത്തലയുടെ സെക്രട്ടറിയായിരുന്നു എൻ. പ്രശാന്ത്. അതുകൊണ്ടു കൂടിയാണ് പ്രശാന്തിനെതിരെ ആരോപണം ഉയർന്നത്. എന്നാൽ തനിക്ക് പ്രശാന്തുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് പിണറായി ഉൾപ്പെടെ ആരും വിശ്വസിച്ചില്ല. ആഴക്കടൽ കരാർ പ്രശാന്ത് തയ്യാറാക്കിയത് തന്നെ ചെന്നിത്തലക്ക് ആരോപണം ഉന്നയിക്കുന്നതിന് വേണ്ടിയാണെന്ന് മേഴ്സിക്കുട്ടി ആരോപിച്ചിരുന്നു. ചവറയിൽ നിന്നും മേഴ്സി കുട്ടിയെ തോൽപ്പിച്ചത് ആഴക്കടൽ ആരോപണമാണ്. അതിന് കാരണമായത് പ്രശാന്താണെന്ന് മുൻമന്ത്രി വിശ്വസിക്കുന്നു. മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ആഴക്കടൽ ആരോപണത്തിൻറെ പിന്നാമ്പുറ കഥകളും അന്വേഷിക്കുമെന്ന് പറഞ്ഞു. എന്നാൽ ഒന്നുമുണ്ടായില്ല. ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടിയാൽ ഉദ്യോഗസ്ഥർക്കിടയിലെ വാട്ട്സ് ആപ്പ് ചാറ്റുകൾ നിരോധിക്കാൻ ആലോചനയുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ വാട്ട്സ് ആപ്പ് ചാറ്റുകളിലൂടെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
https://www.facebook.com/Malayalivartha