'പാലക്കാടെന്ന സ്നേഹ വിസ്മയം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ, വിശദീകരണം
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോയുമായി സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. "പാലക്കാട് എന്ന സ്നേഹ വിസ്മയം" എന്ന് അടിക്കുറിപ്പുള്ള വീഡിയോ ആണ് സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിൽ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വീഡിയോ. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. ഔദ്യോഗിക പേജ് അല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും കെപി ഉദയഭാനു വ്യക്തമാക്കി.
ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ, ബന്ദിമോചന ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന ഖത്തർ പിന്മാറിയതായി റിപ്പോർട്ട്. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും അറിയിച്ചു. യുഎസിനെയും ബോധ്യപ്പെടുത്തി. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവർത്തിക്കില്ലെന്നും ഖത്തർ അറിയിച്ചിട്ടുണ്ട്.
ഇസ്രായേലും ഹമാസും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ആരോപിച്ചാണ് നിർണായക സ്ഥാനത്തുനിന്ന് ഖത്തറിന്റെ പിന്മാറ്റം. ഇതോടെ സമാധാന നീക്കം വീണ്ടും പ്രതിസന്ധിയിലായി. ആത്മാർഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മധ്യസ്ഥ ചർച്ചക്ക് അർഥമില്ലെന്നും അതുകൊണ്ടുതന്നെ തുടരാനാവില്ലെന്നും ഖത്തർ നയതന്ത്ര വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെ ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, ഈ ആഴ്‌ചയിലെ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പുതിയ ഉപാധികൾ കണ്ടെത്താനായി യുഎസും ഖത്തറും കഴിഞ്ഞ മാസം ചർച്ചകൾ പ്രഖ്യാപിച്ചു. എന്നാൽ ഈ നീക്കത്തിനും ഫലം കണ്ടില്ല.
https://www.facebook.com/Malayalivartha