"കണ്ണൂർ ജില്ലാ കളക്ടർ പരമദ്രോഹിയെന്ന്" പൂരപ്പാട്ട് കേട്ട് കേരളം വിട്ടു..! കേസിൽ ട്വിസ്റ്റ് ഉടൻ..!
എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കാൻ പൊലീസും പ്രൊസിക്യൂഷനും ഒത്തുകളിച്ചുവെന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് പറഞ്ഞ് സർക്കാർ അവരെ പറ്റിക്കുന്നുവെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി പി ദിവ്യയുടെ കാര്യത്തിൽ ആദ്യം മുതൽ ബിജെപി പറഞ്ഞത് ശരിയാണെന്ന്
ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ദിവ്യയെ സംരക്ഷിക്കുമെന്ന സിപിഎമ്മിന്റെ ദുഷ്ട ബുദ്ധിയാണ് തെളിഞ്ഞത്. ദിവ്യയെ തള്ളിപ്പറഞ്ഞ ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും ദിവ്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാതെ ഏഴ്, എട്ട് ദിവസം ഒളിപ്പിച്ച് താമസിപ്പിച്ചു. ജാമ്യാപേക്ഷയുടെ കാര്യം വന്നപ്പോൾ സർക്കാരിന്റെ മനസിലിരുപ്പ് എല്ലാവർക്കും ബോധ്യമായി.
നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയത് ദിവ്യ ചോദ്യം ചെയ്തുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ദിവ്യയെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് നടന്നത്. പാർട്ടി ആദ്യം മുതൽ തന്നെ ദിവ്യക്കൊപ്പമായിരുന്നു. ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള കാര്യങ്ങളാണ് പാർട്ടി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ദിവ്യയെ സംരക്ഷിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ദിവ്യയുടെ തെറ്റ് തിരുത്തുമെന്നാണ് പാർട്ടി പറയുന്നത്. എങ്ങനെയാണ് പാർട്ടി ദിവ്യയുടെ തെറ്റ് തിരുത്തുന്നത്.
https://www.facebook.com/Malayalivartha