കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം... സിം കാർഡിലെ വിവരം അന്വേഷണസംഘം ശേഖരിക്കും...നവീൻ ബാബുവിന്‍റെ രണ്ട് ഫോണുകളിലെ വിവരം അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു..
കണ്ണൂർ എ ഡി എം ആയിട്ടുള്ള നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ തന്നെ ഇനി എന്തായിരിക്കും കേസിന്റെ ഒരു അവസ്ഥ എന്നുള്ളതാണ് എല്ലാവരും ഏറെ ഉറ്റു നോക്കുന്നത്. നിലവിൽ 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതും പുറത്തിറങ്ങിയതും . പക്ഷെ നവീൻ ബാബുവിന്റെ കുടുംബം ഇതോടു കൂടി ഇനി ഹൈകോടതിയിലേക്ക് പോകാനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. ഇപ്പോഴും പല ഉത്തരം കിട്ടാത്ത ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതിനിടയിൽ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം.) ആയിരുന്ന കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.
സർക്കാർ അനുവദിച്ചിരുന്ന സി.യു.ജി സിം കാർഡിലെ വിവരം അന്വേഷണസംഘം ശേഖരിക്കും.നവീൻ ബാബുവിന്‍റെ രണ്ട് ഫോണുകളിലെ വിവരം അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു. അത് കൂടാതെയാണ് ഒൗദ്യോഗിക സിമ്മിലെ വിവരം ശേഖരിക്കുന്നത്. കളക്ടറുടെ ഫോൺസംഭാഷണ വിവരവും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. അതിനുശേഷം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പി.പി.ദിവ്യ, ടി.വി.പ്രശാന്തൻ എന്നിവരുടെ ഫോൺവിവരം നേരത്തേ ശേഖരിച്ചിരുന്നു.സംഭവം സംബന്ധിച്ച് എല്ലാവശവും അന്വേഷിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മരിച്ചയാളോട് നീതി പുലർത്തുന്നതാകണം അന്വേഷണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
കൈക്കൂലി നൽകിയെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തില്ലെന്നത്കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എം.ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. അതുസംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘം ഗീതയുടെ മൊഴിയെടുക്കും.കേസ് ഡയറി ആദ്യം ഹാജരാക്കിയപ്പോൾ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി ദിവ്യക്ക് ജാമ്യമനുവദിച്ചുള്ള കോടതി ഉത്തരവിലുണ്ട്. എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയാണ് ജാമ്യാപേക്ഷയിൽ പ്രധാന വാദമായി ഉയർന്നത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.കളക്ടറും ദിവ്യയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ്റെ വാദം. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം
https://www.facebook.com/Malayalivartha