പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം...ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ...പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും... പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്...
തിരഞ്ഞെടുപ്പ് ചൂട് അടുക്കും തോറും തന്നെ പല വിവാദങ്ങളും വെല്ലുവിളികളും ഉയരുകയാണ് ഇപ്പോൾ . എല്ലാവരുടെയും ശ്രദ്ധയിപ്പോൾ കൂടുതലായും പാലക്കാട് കേന്ദ്രീകരിച്ചു കൊണ്ടാണ് . ട്രോളി വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് പാലക്കാട് മണ്ഡലം . അതിനിടയിൽ പാർട്ടി സെക്രട്ടറി രംഗത്ത് വരികയാണ് .പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ബോംബുകൾ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കള്ളപ്പണ പരാതിയിൽ ശക്തമായ അന്വേഷണം വേണം. കേസ് രജിസ്റ്റർ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോൺഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും. പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ടെന്നും പി. സരിന് ജയം ഉറപ്പാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് പിണറായി ആരോപിച്ചു.മറ്റൊരു സംഭവത്തെ കൂടി ഉണ്ടായിരിക്കുകയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ.
‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.അബദ്ധം മനസ്സിലായതോടെ 63,000 ഫോളോവേഴ്സുള്ള പേജിൽ നിന്ന് വിഡിയോ രാത്രി തന്നെ നീക്കി.ഇത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സ്വദേശിയാണ്.
https://www.facebook.com/Malayalivartha