ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല... പവന് 58,200 രൂപ എന്ന നിലയിലും, ഗ്രാമിന് 7,275 രൂപ എന്ന നിലയിലുമാണ് വിപണി നിരക്ക്...ട്രംപ് വിജയിച്ചതോടെ ആഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു...
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്.ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. പവന് 58,200 രൂപ എന്ന നിലയിലും, ഗ്രാമിന് 7,275 രൂപ എന്ന നിലയിലുമാണ് വിപണി നിരക്ക്.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്,
ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയർന്നിരുന്നു.അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ആഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു. പിന്നാലെ ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നു.
എന്നാൽ, ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന് വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
https://www.facebook.com/Malayalivartha