ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പെരുമ്പാവൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മൊഹര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തു. ഫരീദയെ കുത്തിക്കൊന്ന ശേഷം മൊഹര്‍ അലി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്നു വിഷം കഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശികാരിപുരയിലും ഇത്തരത്തില്‍ ഒരു സംഭവം നടന്നു. വീട്ടിലെത്തിയ ഭര്‍ത്താവിന് ഭക്ഷണം എടുത്ത് നല്‍കാതെ ഫോണില്‍ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ 28കാരിയേയാണ് ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഗൗരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഗൗരമ്മയുടെ ഭര്‍ത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.
ഭക്ഷണം വിളമ്പിത്തരാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ വിളമ്പി കഴിക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവതി ഫോണില്‍ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുന്‍പൊരിക്കലും സമാന രീതിയില്‍ ഭാര്യ പെരുമാറിയത് ഓര്‍മ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തോര്‍ത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം. യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകള്‍ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha