Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


നെതന്യാഹുവിന്റെ ശക്തമായ ഒരു മുന്നറിയിപ്പ്...ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ 'തളർത്തും...സ്വന്തം രാജ്യത്തെ വികസനമല്ല, ഇസ്രായേലിന്റെ നാശമാണ് ഇറാന്റെ മുൻഗണന..

ട്രാക്ടര്‍ മാര്‍ച്ചും... വയനാട്ടിലും ചേലക്കരയിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം; പാലക്കാട് ട്രാക്ടര്‍ മാര്‍ച്ചുകളുമായി യുഡിഎഫും ബിജെപിയും

11 NOVEMBER 2024 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല്‍ ജോസ്

ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

എന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുന്നു; വ്യാജവാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി.ദിവ്യ

16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട്

വയനാട്ടിലും ചേലക്കരയിലും ഉപ തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം. ഇന്ന് കൊട്ടിക്കലാശമാണ്. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വോട്ട് പിടിക്കാന്‍ പരമാവധി നേതാക്കള്‍ കളത്തിലിറങ്ങും പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും.

വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്‌ക്കെത്തും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്‌ഷോകളില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.

മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി, വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.

ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.

സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ്റ്റാന്‍ഡ് പരിസരത്തെത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ യുഡി എഫിന്റെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും.

വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പങ്കെടുക്കും. രാവിലെ സുല്‍ത്താന്‍ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കല്‍പറ്റയില്‍ സത്യന്‍ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണവും കല്‍പ്പറ്റയിലാണ് സമാപിക്കുക.

അതേസമയം ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാലക്കാട് മേപറമ്പില്‍ നടന്ന പ്രചാരണ യോഗത്തിലാണ് മുരളീധരന്‍ പങ്കെടുത്ത് സംസാരിച്ചത്. മുരളിയുടെ പ്രസംഗത്തിനിടെ വേദിയിലെത്തിയ രാഹുല്‍ ഷാള്‍ അണിയിച്ചാണ് സന്തോഷം അറിയിച്ചത്. മുരളീധരന്‍ തിരിച്ചും രാഹുലിനെ ഷാള്‍ അണിയിച്ചു.

വോട്ട് ചോദിക്കുന്നത് യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണെന്നും വ്യക്തിക്ക് വേണ്ടിയല്ലെന്നും പ്രസംഗത്തില്‍ മുരളീധരന്‍ പറഞ്ഞു. എഐസിസി പ്രഖ്യാപിച്ചാല്‍ പിന്നെ ആര്‍ക്കും മറ്റൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളിധരന്‍ വരുമോ എന്ന് ചോദിച്ചുവര്‍ക്കുള്ള മറുപടിയാണിതെന്ന് വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. പാലക്കാട്ട് യുഡിഎഫ് വിജയം ഉറപ്പാണ്. ഇവിടെ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണു മത്സരം നടക്കുന്നത്. ഇവിടെ മത്സരം എല്‍ഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ഥികള്‍ക്കെതിരെയാണു മത്സരം നടക്കുന്നത്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് വേണ്ട, നോട്ട് മതി. ബിജെപി അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്കു വരേണ്ട ആവശ്യമില്ല. ഇവിടെ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നൈഹാട്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവയ്പ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു  (16 minutes ago)

ചിത്രീകരണം ആരംഭിച്ച് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര  (25 minutes ago)

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം വന്നത് ബോളിവുഡില്‍ നിന്നുതന്നെ  (31 minutes ago)

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല്‍ ജോസ്  (37 minutes ago)

ഷാരൂഖ് ഖാനെതിരേ വധഭീഷണി മുഴക്കിയ അഭിഭാഷകന്‍ അറസ്റ്റില്‍  (1 hour ago)

ആയുധങ്ങൾ കൂട്ടിയിട്ട് കത്തിച്ചു..  (1 hour ago)

അബ്രഹാമിന്റെ തൊഴുത്തിൽ മെരുക്കാനാവുമോ  (1 hour ago)

വടക്കൻ ഗാസ കൂട്ടിച്ചേർക്കാൻ ഇസ്രയേൽ  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

ISRAEL നെതന്യാഹു ഇറാനികളോട്  (1 hour ago)

'കല്ലറയ്ക്കുള്ളിൽ' ഹിസ്‌ബുള്ളയുടെ സ്വൈര വിഹാരം.! ഹമാസിനെ കടത്തി വെട്ടുന്ന തുരങ്കങ്ങൾ; പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന  (1 hour ago)

എന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുന്നു; വ്യാജവാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി.ദിവ്യ  (2 hours ago)

16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

ഹിസ്ബുള്ള ഉടനെയൊന്നും പത്തി പൊക്കില്ല; ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന  (2 hours ago)

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസ്... അനുജനടക്കം 7 പ്രതികള്‍ 22 ന് ഹാജരാകാന്‍ ഉത്തരവ്  (4 hours ago)

Malayali Vartha Recommends