60 വയസ്സ് കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനോടൊപ്പം അവര്‍ അടച്ച അംശാദായം ഒന്നിച്ച് തിരിച്ചുനല്‍കാനുള്ള പദ്ധതിയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്...
60 വയസ്സ് കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനോടൊപ്പം അവര്‍ അടച്ച അംശാദായം ഒന്നിച്ച് തിരിച്ചുനല്‍കാനുള്ള പദ്ധതിയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.
തൊഴിലാളികള്‍ അതുവരെ അടച്ച മുഴുവന്‍ പണവും പെന്‍ഷനാകുന്ന കാലത്ത് ഒന്നിച്ച് തിരികെ ലഭിക്കുന്ന 'പെന്‍ഷന്‍ ബെനിഫിറ്റ് സ്‌കീം' പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി പണം അടക്കുന്നവര്‍ക്ക് 60 പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ തുകയായി 1600 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനൊപ്പം അതുവരെ അടച്ച അംശാദായവും കൂടി നല്‍കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുകയും ചെയ്യും.
നിലവില്‍ ക്ഷേമനിധി ബോര്‍ഡിന് ഫണ്ടില്ലാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം വേണ്ടിവരും. അതിനാലാണ് സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കിയത്. ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പണത്തിനെക്കാള്‍ ഏറെ ചെലവാണ് ബോര്‍ഡിന് നിലവിലുള്ളത്.
ഒരു മത്സ്യത്തൊഴിലാളിയില്‍ നിന്ന് 100 രൂപ അംശാദായം വാങ്ങുമ്പോള്‍ 450 രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കണം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള അംഗങ്ങളുടെ പട്ടിക കണ്ടെത്തി ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും തുക നല്‍കുകയാണ് ലക്ഷ്യം.
2008 മുതല്‍ 2023 വരെ 100 രൂപയായിരുന്നത് 2024 ആഗസ്റ്റില്‍ 300 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha