കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പുതിയ ആകാശം തുറന്ന് സീപ്ലെയിന്‍....
കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പുതിയ ആകാശം തുറന്ന് സീപ്ലെയിന്‍. സഞ്ചാരയിടത്തിന് പുതിയ ദൂരവും ഉയരവും സമ്മാനിക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും.
നാലു വിമാനത്താവളവും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ഡ്രോമുകളും ഒരുങ്ങുന്നതോടെ വിനോദസഞ്ചാര വികസനത്തിന്റെ വെളിച്ചം ഉള്‍നാടുകളിലേക്കും എത്തും. യാത്രാദൂരവും സമയവും കുറയുന്നത് സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കുമെന്നതും പ്രത്യേകതയാണ്.
വ്യത്യസ്ത കേന്ദ്രങ്ങളെ ചേര്‍ത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയില്‍ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകളുള്ളത്. രാവിലെ 9.30ന് മൂന്നാര്‍ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha