പ്രമുഖ വിമാന സര്‍വീസ് ആയ വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍...
പ്രമുഖ വിമാന സര്‍വീസ് ആയ വിസ്താരയുടെ വിമാനങ്ങളെല്ലാം നാളെ മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡിനു കീഴില്‍. ഇന്ന് സ്വന്തം ബ്രാന്‍ഡില്‍ വിസ്താര അവസാന വിമാന സര്‍വീസ് നടത്തുകയും ചെയ്യും. നാളെ മുതല്‍ വിസ്താരയുടെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനമുണ്ടായിരുന്നത്. എയര്‍ ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഫുള്‍ സര്‍വീസ് കാരിയറായ വിസ്താര 2015 ജനുവരി ഒന്‍പതിനാണ് പറക്കല്‍ ആരംഭിച്ചത്.
വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനാണ് സിംഗപ്പൂര്‍ അധിക നിക്ഷേപം നടത്തുന്നത്. എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതല്‍ വിസ്താരയ്ക്കുണ്ടാകുക.
https://www.facebook.com/Malayalivartha