മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ... എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി...
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ... എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.... ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുന്‍പാകെ ദിവ്യ ഹാജരായത്.
വിഷയത്തില്‍ പാര്‍ട്ടിയടക്കം എടുത്ത നടപടിയില്‍ വലിയ അതൃപ്തി അവര്‍ക്കുണ്ട്. അതില്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് അവര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന് പി.പി. ദിവ്യയെ പൂര്‍ണമായും തള്ളാതെയാണ് നിലപാടെടുത്തത്. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ടുതരം നിലപാടുണ്ട്. ആ അഭിപ്രായത്തില്‍ സമഗ്രഅന്വേഷണം നടത്തേണ്ടതുണ്ടെന്നും നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ജയരാജന് പറയുന്നത്.
ആ നിലപാടും മുന്നിലുണ്ട്. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത കാര്യം, അതിന് ശേഷം ഈ കേസന്വേഷണവുമായ് ബന്ധപ്പെട്ട കാര്യത്തിലൊക്കെ ദിവ്യയ്ക്ക് എന്താണ് പറയാനുള്ളത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
https://www.facebook.com/Malayalivartha