സിറിയ കത്തിച്ച് ഇസ്രായേൽ ഹിസ്ബുള്ള കേന്ദ്രം ചിതറി ഡമാസ്‌ക്കസില്‍ ഘോരയുദ്ധം തീ മഴയിൽ വെന്ത് ഇറാൻ
ലെബനനിലും സിറിയയിലും ആഞ്ഞടിച്ച് ഇസ്രയേല്‍ സൈന്യം. സ്ത്രീകളും കുട്ടികളുമടക്കം അനേകേ പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് രാജ്യങ്ങളിലുമുള്ള ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. സിറിയയിലെ ഡമാസ്‌ക്കസില്‍ ഒരു അപ്പാര്‍ട്ട്മെന്റിന് നേരേ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഈ അപ്പാര്‍ട്ട്മെന്റ് ഹിസ്ബുള്ള ഭീകരസംഘടനയുടെ വകയായിരുന്നു എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.
ലബനനിലും വടക്കന്‍ ഗാസയിലും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡമാസ്‌ക്കസിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നവര്‍ ലബനന്‍കാരായ ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു എന്നാണ് ഇവിടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം തുടങ്ങിയതിന് ശേഷം ഇസ്രയേല്‍ സൈന്യം അനേകം തവണയാണ് ഇവിടെ ആക്രമണം നടത്തുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 23ന് ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് നേരിട്ട് എത്തി യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ സിറിയയിലേക്ക് നടത്തിയ ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്നലെ ലബനനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. ബെയ്റൂട്ടിന് സമീപം ഹിസ്ബുള്ള ആധിപത്യം പുലര്‍ത്തുന്ന
ലെബനനിൽ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ, ലെബനോൻ-സിറിയ അതിർത്തിയിലേക്ക് യിസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ലെബനനിലെ തെക്കൻ പട്ടണമായ ഒഡെയ്സെയിലിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ കാമൻഡർമാരടക്കം 250 ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha