നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
സിനിമാ നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പൊലീസ് കണ്ടെത്തി. ഈ ഗ്രൂപ്പുകളിലൂടെയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് ഇയാള്‍ ആളുകളെ പറഞ്ഞ് കബളിപ്പിച്ചത്.
ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha