മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ഇ കെവൈസി അപ്ഡേഷന് മൊബൈല്‍ ഫോണിലൂടെ ചെയ്യാം
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിങ് അഥവാ ഇ കെവൈസി അപ്ഡേഷന് മൊബൈല്‍ ഫോണിലൂടെ ചെയ്യാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് പ്രവര്‍ത്തന സജ്ജമായി. ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
തുടര്‍ന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന OTP നല്കി ഫെയ്സ് കാപ്ച്ചര്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇ-കെവൈസി ആപ് മുഖേന റേഷന്‍ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യുന്നതാണ്.
മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷന്‍ മസ്റ്ററിങ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ .
https://www.facebook.com/Malayalivartha