മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ല... സീപ്ലെയിന്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐടിയുസി....
സീപ്ലെയിന്‍ പദ്ധതിയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐടിയുസി. മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ല. മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും ആഞ്ചലോസ് വ്യക്തമാക്കി. 20- തീയതി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് നിലപാട് അറിയിക്കും.
വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതില്‍ എതിര്‍പ്പില്ല. 2013 ല്‍പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലായതിനാലാണ് അന്ന് പ്രതിഷേധിച്ചത്. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒന്നിച്ചാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് പദ്ധതിയെ എതിര്‍ത്തിരുന്നുവെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റിയ ശേഷമാണ് പദ്ധതിയെന്നാണ് എല്‍ഡിഎഫ് വാദം.
കഴിഞ്ഞ ദിവസം ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പന്‍ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha