രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് ഗവര്‍ണര്‍ . സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ വിസിമാരെ നിയമിക്കാത്തതിനെ വിമര്‍ശിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.
കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തതിനുള്ള കാരണം സര്‍ക്കാര്‍ ഉണ്ടാക്കിയ തടസങ്ങളാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. വിസിമാരെ നിയമിച്ചുകഴിയുമ്പോള്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ.
വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ . മുനമ്പം വഖഫ് ഭൂ പ്രശ്‌നത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി ഗവര്‍ണര്‍.
https://www.facebook.com/Malayalivartha