ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നാട്ടാനകളുടെ ദുരിതമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് പരിഗണിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശിപാര്‍ശ ചെയ്ത് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha