മാധ്യമങ്ങളുടെ മുന്നിലുള്ള ഷോ മതിയാക്കിക്കോളാന്‍ ദിവ്യയ്ക്ക് പാര്‍ട്ടിയുടെ നിര്‍ദ്ദേശം
പി പി ദിവ്യയുടെ നാവിന് വിലങ്ങിട്ട് സി പി എം. കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ ദിവ്യ മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടിയില്ല. കട്ടക്കലിപ്പില്‍ എനിക്കൊന്നും പറയാനില്ലെന്ന് പ്രതികരിച്ച് കാറില്‍ കയറി പോകുകയായിരുന്നു. ദിവ്യക്ക് കര്‍ശന താക്കീതാണ് സിപിഎം കൊടുത്തിരിക്കുന്നതെന്നാണ് വിവരങ്ങള്‍. അതായത് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കേണ്ടതില്ലെന്ന്. അധികാരം ഉണ്ടായിരുന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഷോ കാണിച്ചിരുന്ന സഖാത്തി ഇപ്പോള്‍ അടപടലം ഒതുങ്ങി.
ജാമ്യത്തിലിറങ്ങിയതിന് ശേഷം രണ്ട് തവണ മാത്രമാണ് ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത് ഒന്ന് ജയിലിന് പുറത്തിറങ്ങിയപ്പോള്‍ നിരപരാധിത്വം തെളിയിക്കാന്‍ പോരാടുമെന്നും. രണ്ട് അവരുടെ വീട്ടില്‍ വെച്ച് ഒരു ചാനലിനോടും പ്രതകിച്ചു. പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍പ്പെടാതെ ഒഴിഞ്ഞുമാറുകയാണ് ദിവ്യ ചെയ്യുന്നത്. ഇത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ്. മാധ്യമങ്ങലുടെ മുന്നിലുള്ള ഷോ മതിയാക്കിക്കോളാനാണ് നിര്‍ദ്ദേശം. ഒന്ന് ഷോ കാണിക്കാന്‍ പോയതിന്‍രെയാണ് ഈ പരുവത്തിലായത്. പൊടിയ്ക്ക് ഒതുങ്ങിക്കോളാന്‍ മുന്നറിയിപ്പ്.
എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനില്‍ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും എനിക്കൊന്നും പറയാനില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി 'പെട്ടെന്ന് തന്നെ അവര്‍ ടൗണ്‍ സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി പോവുകയും ചെയ്തു.
ഇതിനിടെയില്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകന്റെ നീലക്കാറില്‍ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകര്‍. പ്രദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നേരത്തെ തനിക്കെതിരെയുള്ള പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയില്‍ പി.പി ദിവ്യ അതൃപ്തി പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ വന്നുവെങ്കിലും ദിവ്യ അക്കാര്യം നിഷേധിക്കുകയായിരുന്നു.
അതേസമയം പി പി ദിവ്യക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ പി.പി ദിവ്യ വിഷയം ചില പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് ബോധം കാത്തുസൂക്ഷിക്കുന്നതില്‍ ദിവ്യ യ്ക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ച വനിതാ നേതാവായിരുന്നു പി.പി ദിവ്യ. വസ്ത്രധാരണത്തിലും പുറംപകിട്ടിലുമാണ് കമ്യൂണിസ്റ്റുകാരിയായ അവര്‍ ശ്രദ്ധ പതിപ്പിച്ചത്. തന്റെ വ്യക്തിഗതമായ ഈഗോയാണ് നവീന്‍ ബാബുവെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തില്‍പ്പോയി ഉന്നത ഉദ്യോഗസ്ഥനും പാര്‍ട്ടി കുടുംബത്തിലെ അംഗവുമായ ഒരാളെ അപമാനിക്കാന്‍ ദിവ്യ യ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിനിധികളില്‍ ചിലര്‍ ചോദിച്ചു.
ദിവ്യയെ തുടക്കത്തിലെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കേണ്ടി വന്നതെന്ന് തളിപ്പറമ്പ് സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ വേളയില്‍ പി.പി ദിവ്യ പുതിയ ഇന്നോവ കാറിന് വേണ്ടി വാശി പിടിച്ചു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി നടിച്ചുവെന്നും ഈക്കാര്യം ഇഷ്ടക്കാരായ ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും ചിലര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന്റെ അതൃപ്തിയില്‍ ദിവ്യ കാസര്‍കോട് മണ്ഡലത്തിലാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതെന്നും ഇതൊന്നും നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha