കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് നാദാപുരം പോലീസ്. നരിപ്പറ്റ സ്വദേശി ഷംന ( 28) യെയാണ് ഭര്‍ത്താവ് ഫൈസല്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഫൈസലിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമമുണ്ടായത്. ഇടത് കൈയ്യുടെ ചുമലിനും വയറിനും കുത്തേറ്റ ഷംന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുത്തേറ്റ് വീടിന് പുറത്തേക്ക് ഓടിയ ഷംനയെ അത് വഴി കടന്ന് പോയ ടാക്സി ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഷംനയുടെ പേരിലുള്ള സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ദനമെന്ന് ഷംനയുടെ സഹോദരന് ഷംനാദ് പറഞ്ഞു. നേരത്തെയും ഫൈസല്‍ ഷംനയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഷംനാദ് . പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. അക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് .
https://www.facebook.com/Malayalivartha