Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...

കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ... വഖഫ് ബോർഡിന്റെ വകതിരിവില്ലാത്ത നിലപാടിനൊപ്പം, നിൽക്കുന്ന മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ന്യൂനപക്ഷങ്ങളുടെ ചുക്കാൻ കേന്ദ്രം പിടിച്ചു വാങ്ങി...

12 NOVEMBER 2024 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!

സിറിയ പിടിച്ച് അമേരിക്ക ഇറാന് ഭീകര മുന്നറിയിപ്പ് അമേരിക്കൻ പട്ടാളം കുടയുന്നു സിറിയ നിശ്ചലം..!

പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ..

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....

കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി വഖഫ് ബോർഡിന്റെ വകതിരിവില്ലാത്ത നിലപാടിനൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ന്യൂനപക്ഷങ്ങളുടെ ചുക്കാൻ കേന്ദ്രം പിടിച്ചു വാങ്ങി. ഇനി ന്യൂനപക്ഷങ്ങളെ കുറിച്ചോർത്ത് കള്ളക്കരച്ചിൽ  നടത്താൻ പിണറായിക്ക് കഴിയില്ല. മുനമ്പത്തെ വഖഫ് ഭൂമി വർഷങ്ങളായി ഭൂമി വില കൊടുത്ത് വാങ്ങി താമസിക്കുന്നവർക്ക് സ്വന്തമാകാൻ വഴിയൊരുങ്ങുകയാണ് .കേന്ദ്ര സർക്കാരിന്റെ പ്രത്യേകിച്ച് കേന്ദ്രമന്ത്രി കിരൺറജ്ജൂവിന്റെ ഇടപടലാണ് ഫലപ്രദമായത്. നിയമം വഴി ഭൂവുടമകൾക്ക് അവകാശം ഉറപ്പിക്കുകയാണ് ലക്ഷ്യം.

 

പതിറ്റാണ്ടുകളായി മുനമ്പത്തെ സാധാരണക്കാരുടെ വകയാണ് അവരുടെ ഭൂമി. മുൻ കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖറിനൊപ്പമാണ് എൻ. ഡി എ നേതാവ് ഷോൺ ജോർജ് കേന്ദ്രമന്ത്രിയെ കണ്ടത്. രാജീവ് ചന്ദ്ര രേഖറും കിരൺ റിജുവും ഒരേ കാബിനറ്റിൽ മന്ത്രിമാരായിരുന്നു. കിരൺ റിജു വിചാരിച്ചാൽ തീരാവുന്ന വിഷയമാണ് മുനമ്പത്തുള്ളത്.  രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നിയമ നിർമ്മാണത്തിനുള്ള കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ട്. അതായത് പിണറായിക്ക് ക്രൈസ്തവ സഭകളുടെ തിണ്ണയിൽ കയറാൻ പോലും  അനുവാദം നിഷേധിക്കപ്പെടുമെന്ന് ചുരുക്കം. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലുമൊക്കെ ഇതിന്റെ അനുരണനങ്ങൾ കാണാനാവും. 

അതിനിടെ  ചാവക്കാട് ഒരുമനയൂര്‍ വില്ലേജില്‍ 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡില്‍ നിന്നു നോട്ടീസ് നൽകി.  പൊന്നാനി താലൂക്കില്‍ സാമൂതിരിയുടെ പണ്ടാരം വഴി 1910ല്‍ പുഴയ്‌ക്കല്‍ തറവാട്ടുകാര്‍ക്കു ചാര്‍ത്തിക്കിട്ടിയ ഭൂമിയില്‍ നിന്ന് വില കൊടുത്തു വാങ്ങിയ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെയാണ് വഖഫില്‍ നിന്ന് കുടിയിറക്കു നോട്ടീസ് കിട്ടിയത്.കോട്ടമ്മല്‍ ബാലകൃഷ്ണന്‍, നീലങ്കാവില്‍ ഫ്രാന്‍സിസ്, മരക്കാര്‍ ഇബ്രാഹിം, ചെട്ടിക്കുളം രാമു, മൂത്തേടത്ത് ബാഹുലേയന്‍ തുടങ്ങിയവര്‍ സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നല്കാൻ തീരുമാനിച്ചിട്ടുണ്ട്. . 



പതിറ്റാണ്ടുകളായി മുനമ്പത്തുള്ള കര്‍ഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് അവിടത്തെ ഭൂമി. അവിടെ നിന്ന് അവര്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ലെന്നാണ്  കേന്ദ്ര മന്ത്രി ഉറപ്പ് .കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസാകുന്നതോടെ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി സ്വന്തമാകുന്ന സാഹചര്യമുണ്ടാകും. നിയമം വഴിയല്ലാതെ മറ്റൊരു വിധത്തിലും ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരമില്ല. മുനമ്പത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. പ്രശ്ന പരിഹാരത്തിന് നിയമ നിര്‍മാണം തന്നെ വേണം. അതാണ് സര്‍ക്കാര്‍ വഖഫ് ബില്ലായി കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ നിയമം പാസാകും. അതുവഴി മുനമ്പം ജനത പൂര്‍ണ സംരക്ഷിതരാകും, മന്ത്രി പറഞ്ഞു.

 

കോണ്‍ഗ്രസ് കൊണ്ടുവരികയും ഭേദഗതികളിലൂടെ ഭരണഘടനയെക്കാള്‍ ഉപരിയായ സ്ഥാനം കൊടുക്കുകയും ചെയ്ത വഖഫ് നിയമത്തിലെ കിരാതമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പിടിവാശി മൂലം ബില്‍ പാര്‍ലമെന്ററി സമിതിക്കു വിട്ടു. ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് പിണറായി വിജയൻ മന്ത്രിസഭയുടെ സംഭാവനയായിരുന്നു. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ ഞായറാഴ്ച മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ പാലക്കാട് രൂപതയുടെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളോടൊപ്പം പാലക്കാട് രൂപതാ അദ്ധ്യക്ഷന്‍ ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍ മുനമ്പം സമരപ്പന്തലിലെത്തി.

ഇത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ ജനവിധിയെ സ്വാധീനിക്കുമോ എന്ന ആശങ്കയിലാണ് ഇടത്-വലത് മുന്നണികള്‍. പാലക്കാട്ടെ ഏകദേശം എണ്ണായിരത്തോളം ക്രിസ്ത്യന്‍ വോട്ടുകളായിരിക്കും വിധി നിര്‍ണയിക്കുക എന്നിരിക്കെ, വഖഫില്‍ അനുനയ ശ്രമങ്ങള്‍ക്കായി അരമനയിലെഎത്തുന്ന നേതാക്കന്മാരുടെ എണ്ണം ഏറുകയാണ്. എന്നാൽ നിയമ നിർമ്മാണം ഉടനെന്ന യേദ്രമന്ത്രിയുടെ പ്രസ്താവന ഇടതു വലതു മുന്നണികളെ പ്രതിസന്ധിയിലാക്കി. 1995ലും, 2013ലും വഖഫില്‍ നടത്തിയ ഭേദഗതികളാണ് ഇപ്പോള്‍ ഏറ്റവും ദോഷമായി മാറിയിരിക്കുന്നത്. ഇതില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ ഭരണഘടനാ വിരുദ്ധ ഭേദഗതികള്‍ കൊണ്ടുവന്നവര്‍ക്ക് ഭരണഘടനാ വിധേയമായ ഭേദഗതിയെ എങ്ങനെയാണ് എതിര്‍ക്കാന്‍ കഴിയുന്നത്? 

 

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം ലക്ഷ്യം വച്ച് നിലപാട് എടുക്കുന്ന രാഷ്‌ട്രീയ സംവിധാനത്തിന് പറ്റിയ പാളിച്ചയാണ് ഇത്.  കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന ദേദഗതികളെ ഇടതു മുന്നണി സർക്കാർ ഇതു വരെയും എതിർത്തിട്ടില്ല. കാരണം ഇടതു വലതു മുന്നണികളുടെ വോട്ട് ബാങ്കിൽ ഒരു പ്രത്യേക വിഭാഗത്തിനാണ് ഭൂരിപക്ഷം, മുനമ്പം വിഷയത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് മുനമ്പം ജനതക്ക് അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മൗനം തുടരുകയാണ്. മുനമ്പത്തു നിന്ന് ആരേയും കുടിയിറക്കില്ല എന്ന് ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ല. മുനമ്പം ജനതക്ക് അവരുടെ ഭൂമിയുടെ മേലുള്ള അവകാശം സ്ഥാപിച്ച് നല്‍കലാണ് അടിയന്തര ആവശ്യം.

 

മുനമ്പം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെ വില കുറച്ച് കാണുന്നില്ല. പക്ഷേ ആ ചര്‍ച്ചയില്‍ മുനമ്പത്തിന്റെ പ്രതിനിധികള്‍ക്കൂടി ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. വഖഫ് വിഷയത്തില്‍ തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് പ്രസക്തമാണ്. അത് സത്യത്തിനും നീതിക്കും അതിജീവനത്തിനായ് സമരം ചെയ്യുന്ന ജനതക്കും ഒപ്പമാണെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പാക്കണം. പിണറായി സർക്കാരാകട്ടെ ഇക്കാര്യത്തിൽ എന്തു തീരുമാനം എടുക്കും എന്നറിയാതെ ഉഴലുകയാണ്. കാരണം കാബിനറ്റിലെ ശക്തനായ മന്ത്രി മുഹമ്മദ് റിയാസിന് വഖഫ് ബോർഡിനൊപ്പം മാത്രമേ നിൽക്കാൻ കഴിയുകയുള്ളു.ന്യൂനപക്ഷകാര്യം അബ്ദുൾ റഹ്മാന്റെ കൈയിലാണെങ്കിലും തീരുമാനങ്ങൾ വരുന്നത് റിയാസിന്റെ ഓഫീസിൽ നിന്നാണ്. 

 

ന്യൂനപക്ഷത്തിന്റെ മന്ത്രിയെങ്കിലും അഭിപ്രായങ്ങള്‍ക്കൊണ്ട് സമൂഹത്തില്‍ മന്ത്രി അബ്ദു റഹ്മാൻ ചെറുതാകുന്നുവെന്നാണ് ആക്ഷേപം. . നീതിക്കുവേണ്ടിയുള്ള സാധാരണ മനുഷ്യരുടെ സമരത്തെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കൊന്നുകളയാം എന്ന് മന്ത്രിയെന്നല്ല ഒരു വ്യക്തിയും ധരിക്കരുത്. അപക്വമായ ചില നിലപാടുകള്‍ ഏതെങ്കിലുമൊരു മന്ത്രി സ്വീകരിച്ചാല്‍ തിരുത്താനുള്ള ജാഗ്രത മുഖ്യമന്ത്രി കാണിക്കണം. എന്നാൽ അതുണ്ടാകുന്നില്ല. മുനമ്പം ഭൂമി പ്രശ്‌നമല്ല. അതൊരു നിയമ പ്രശ്‌നമാണ് എന്ന നിലപാടാണ് പാലക്കാട് രൂപത ആദ്യം മുതല്‍ സ്വീകരിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരുന്നത്. അത് വി.ഡി. സതീശന്‍ പറഞ്ഞതുപോലെ വഖഫ് ഭൂമി അല്ലെങ്കില്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ പകരം ഭൂമി നല്‍കുന്നത് പ്രതിപക്ഷം അംഗീകരിക്കുമോ? വ്യക്തമാക്കണം.

 

ഇത് ഒരു നിയമ പ്രശ്‌നമെങ്കില്‍ മുനമ്പത്തെ ഭൂമിക്ക് പകരം ഭൂമി നല്കിയാലും പ്രശ്‌നം പരിഹരിക്കപ്പെടുമോ? നിലവിലുള്ള ഭേദഗതിയുടെ കരടില്‍ എന്ത് ഭരണഘടനാവിരുദ്ധതയാണ് ഉള്ളതെന്നും, ബില്ലിനെ എതിര്‍ത്ത ഇരുമുന്നണികളും പൊതുസമൂഹത്തോട് വ്യക്തമാക്കണം. കേരളത്തിന്റെ സാമൂഹിക അന്തരിഷത്തില്‍ വഖഫ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ തണുപ്പിക്കാന്‍ നിയമം നിര്‍മിച്ചവര്‍ക്കും, നിലവിലുള്ള നിയമത്തെ അതേപടി സംരക്ഷിക്കണം എന്ന് വാശി പിടിക്കുന്നവര്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. സമൂഹത്തിലെ ചില ജീര്‍ണ്ണതകളെ ശ്രദ്ധയില്‍ പെടുത്തുന്നവരെ വര്‍ഗീയവാദികളാക്കി നിശബ്ദരാക്കിക്കളയാം എന്നത് മലര്‍പ്പെടിക്കാരന്റെ സ്വപ്‌നം മാത്രമെന്ന് മന്ത്രിയും, മന്ത്രിയെ ആയുധമാക്കുന്നവരും തിരിച്ചറിയണം.

 

മുനമ്പം വെറുതേ ഊതിവീര്‍പ്പിച്ച ഒരു വികാരമല്ല. ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ വ്യഥയും, വിയര്‍പ്പും പുരണ്ട മണ്ണിന്റെ ഉയിരാണ്. ആ കാറ്റിന് കണ്ണീരിന്റെ നനവും, ആ മണ്ണിന് വിയര്‍പ്പിന്റെ ഉപ്പുമുണ്ട്. മുനമ്പം നിവാസികള്‍ക്ക് പാലക്കാടന്‍ ജനതയുടെ ഐക്യദാര്‍ഢ്യം.ബി ജെ പി യുടെ മുനമ്പം അധിനിവേശത്തിൽ ആകെ ഭയപ്പെട്ടിരിക്കുന്നത് പിണറായി വിജയനാണ്. ഉപതിരഞ്ഞടുപ്പിനിടയിൽ തന്നെയാണ് മുനമ്പം വന്നു കയറിയത്. ഇതിൽ നിന്നും രക്ഷപ്പെടാൻ പിണറായിക്ക് കഴിയുന്നില്ല. പാർട്ടിയും സർക്കാരും ഒപ്പമില്ലെന്ന് പിണറായിക്ക് അറിയാം. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പ്രവണത നിരന്തരം കാണിക്കുന്നത് പിണറായി സർക്കാർ തന്നെയാണ്. ഒരു ന്യൂനപക്ഷ മന്ത്രി സർക്കാരിനുണ്ടെങ്കിലും അദ്ദേഹം ഇത്തരം വിഷയങ്ങളിലൊന്നും ഇടപെടാറ് പോലുമില്ല. ഇലക്ഷൻ വന്നു തലയിൽ കയറിയപ്പോഴാണ് ഒരു ഒരുമനയൂരിൽ കുടിയിറക്ക് നോട്ടീസ് നൽകിയത്.

 

വഖഫ് ബോർഡിന്റെ തീരുമാനങ്ങളിൽ തനിക്ക് ഇടപെടാനാവില്ലെന്നാണ് മന്ത്രിയുടെ തീരുമാനം.വഖഫ് ബോർഡ് മന്ത്രിക്ക് കീഴിലുള്ള ഒരു ബോർഡ് മാത്രമാണ്.അൻവർ മറുകണ്ടം ചാടിയതോടെ മുസ്ലീങ്ങളെല്ലാം വലതുപക്ഷക്കാരായി എന്ന് ധരിച്ച പിണറായി വിജയൻ പറ്റിയ പുതിയ തന്ത്രമാണ് ക്രൈസ്തവരെ ആകമാനം ശത്രുപക്ഷത്താക്കിയത്. എറണാകുളം ജില്ലയിലെ  മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിന് മുമ്പ് വിലയ്ക്കുവാങ്ങി  ജീവിച്ചു പോന്ന ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താൻ  വഖഫ് ബോര്‍ഡിന് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് പിണറായി സർക്കാർ. മുനമ്പം മോഡൽ വിജയിച്ചാൽ ഇതര മതസ്ഥരുടെ ഭൂമി മുസ്ലിങ്ങൾക്ക് എഴുതി നൽകാമെന്നാണ് പിണറായിയുടെ വാഗ്ദാനം. ഭാവി മുഖ്യമന്ത്രിയായ മരുമകന്റെ ആഗ്രഹവും സർക്കാരിന്റെ വഖഫ് തീരുമാനത്തിലുണ്ട്.

  ഇതിനെതിരെ സീറോ മലബാര്‍ ഉൾപ്പെടെ വിവിധ സഭകൾ രംഗത്തെത്തിക്കഴിഞ്ഞു.വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്ലിനെ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്തതോടെ വെളുക്കാൻ തേച്ചത് പാണ്ടായ മട്ടിലാണ് കാര്യങ്ങൾ. അൻവറിലൂടെ മുസ്ലീങ്ങൾ അകന്നപ്പോൾ വഖഫിലൂടെ അകന്നത് ക്രിസ്ത്യാനികളാണ്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി.   വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകള്‍ നിയമാനുസൃതം ആര്‍ജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍ ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കല്‍ പ്രദേശത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.   ഇതിനെയാണ് പിണറായി വഖഫ് ഭൂമിയെന്ന് വിശേഷിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തുരൈ ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും പ്രതിസന്ധി ഒരുപക്ഷേ വഖഫിനായി വാദിക്കുന്ന പ്രമുഖ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ല. 480 ഏക്കറുള്ള തിരുച്ചെന്തുരൈ ഗ്രാമം മുഴുവന്‍ വഖഫ് ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. മൂന്നു തലമുറയായി ഗ്രാമത്തില്‍ താമസിക്കുന്ന രാജഗോപാല്‍ എന്ന വ്യക്തി 2022ല്‍ തന്റെ ഭൂമി വില്‍ക്കാന്‍ ശമിച്ചപ്പോഴാണ് വഖഫ് ബോര്‍ഡില്‍ നിന്ന് നിരാക്ഷേപ പത്രം (എന്‍ഒസി) വാങ്ങണം എന്ന വിവരം അറിയുന്നത്. ഹിന്ദു ഭൂരിപക്ഷമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1500 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖരസ്വാമി ക്ഷേത്രഭൂമിയും വഖഫ് ഭൂമിയാണത്രെ .     പത്ത് തലമുറയായി ആ ഗ്രാമത്തില്‍ ജീവിക്കുന്നവര്‍പ്പോലും അവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. തമിഴ് നാട്ടിൽ സ്റ്റാലിൻ പയറ്റിയ അതേ തന്ത്രം തന്നെയാണ് കേരളത്തിൽ പിണറായി നടത്തുന്നത്. ശ്രീരാമ ജന്മഭൂമിയായ അയോധ്യ മുതല്‍ മഥുര കൃഷ്ണജന്മഭൂമിയും സോമനാഥ ക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ഗുജറാത്തിലെ രുദ്ര മഹാലയ ക്ഷേത്രവുമടക്കം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. അയോധ്യ മോചിപ്പിക്കാന്‍ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടം വേണ്ടി വന്നു. ഇസ്ലാം  മതം ജനിക്കുന്നതിനും മുമ്പേ സ്ഥാപിക്കപ്പെട്ട പുണ്യക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന ഭൂമിയും വഖഫാണെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇതിന്റെ പേരില്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിയമപോരാട്ടം നടക്കുകയാണ്. ഈ കെണിയിലാണ് പിണറായി വീണത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!  (5 minutes ago)

സിറിയ പിടിച്ച് അമേരിക്ക ഇറാന് ഭീകര മുന്നറിയിപ്പ് അമേരിക്കൻ പട്ടാളം കുടയുന്നു സിറിയ നിശ്ചലം..!  (11 minutes ago)

പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്  (24 minutes ago)

ഇനി ശരണം വിളിയുടെ നാളുകള്‍... മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും...  (33 minutes ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ..  (50 minutes ago)

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....  (56 minutes ago)

പ്രമുഖ ഗോത്ര വര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്നു, ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും  (1 hour ago)

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്  (1 hour ago)

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു....  (1 hour ago)

ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും  (2 hours ago)

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (2 hours ago)

കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...  (2 hours ago)

സൗദിയിൽ റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചു, ജുബൈലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു...!!!  (10 hours ago)

ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര തൊഴിൽ രീതിയോ നടപ്പിലാക്കിയേക്കും, ദുബൈയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ രീതി, ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്നുള  (10 hours ago)

Malayali Vartha Recommends