ചെറുതുരുത്തിയില്‍ ബിഡിജെഎസ് നേതാവിന്റെ കാറില്‍ സൂക്ഷിച്ചിരുന്ന പണം റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി
ചെറുതുരുത്തിയില്‍ ബിഡിജെഎസ് നേതാവിന്റെ കാറില്‍ സൂക്ഷിച്ചിരുന്ന പണം റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ കലാമണ്ഡലം പരിസരത്താണ് സംഭവം. ചെറുതുരുത്തിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കടത്തിയ കുഴല്‍പ്പണമെന്നാണ് റിപ്പോര്‍ട്ട്.
ഷൊര്‍ണ്ണൂര്‍ സ്വദേശിയായ ബിഡിജെഎസ് നേതാവ് ജയനില്‍ നിന്നാണ് 25 ലക്ഷം രൂപ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കിയ കാറില്‍ പുറകില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് പണം കണ്ടെത്തിയത്. വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് ജയന് പറഞ്ഞത്. രേഖകളില്ലാത്തതിനാല്‍ പണം ആദായനികുതി വകുപ്പിന് കൈമാറും. എന്‍ഫോഴ്സ്മെന്റ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha