പിണറായിയെ ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുത്ത് പോരാളി ഷാജി
ഉറപ്പായും പോരാളി ഷാജി സതീശന്റെ കൈയ്യില്‍ നിന്നും കാസ് വാങ്ങി പിണറായിക്കിട്ട് പൊട്ടിക്കുകയാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രിയെ ഇങ്ങനെ ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുക്കുമോ. സീ പ്ലെയ്ന്‍ പദ്ധതി എന്റെ വികസന നേട്ടമെന്ന് കരയുന്ന പിണറായിയെ ദേ പോരാളി ഷാജി കളിയാക്കുന്നു. ഷാജി ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മാട്ടുപ്പെട്ടി ഡാമില്‍ ഇന്ന് വൈകുന്നേരം ആന വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ തെളിഞ്ഞ രൂപമെന്ന് പറഞ്ഞു ഡിസിസി പ്രസിഡന്റ് അയച്ച് തന്നത്..??
പ്ലെയിന്‍ ഇറങ്ങി വെള്ളം കലങ്ങിയത് തെളിഞ്ഞപ്പോള്‍ ഇങ്ങിനെ ആയതാണെന്നും പറയപ്പെടുന്നു..
എന്തതിശയമേ.. ?? ഇതാണ് കുറിപ്പ്. അതിലെ ചിത്രം കായലില്‍ ഉമ്മന്‍ ചാണ്ടിയുടെ രൂപം തെളിയുന്ന ഒരു ചിത്രം പിന്നെ സീ പ്ലെയ്‌നുകളും കാണാം.
കണ്ടോ ഷാജിക്ക് വരെ കാര്യം മനസിലായി. ഇതിന് നല്ല ഒന്നാന്തരം മറുപടികള്‍ മലയാളികള്‍ കൊടുത്തിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കണ്ടു കിട്ടുകയാണെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. മലയാളികള്‍ക്ക് കാര്യം മനസിലായോ. അതായത് 2012ല്‍ ഈ പദ്ധതി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങും സിലോപ്പീയ മീന്‍ കുഞ്ഞുങ്ങളെ കൊന്നെടുക്കുന്നേയെന്നാണ് അന്ന് പ്രതിപക്ഷത്തിരുന്ന പിണറായി കരഞ്ഞത്. മത്സ്യകൃഷിക്കാരെ ഇറക്കി സമരവും നടത്തി അത് പൂട്ടിച്ചു. 2013ല്‍ കൊല്ലം കായലില്‍ പദ്ധതി ഉദ്ഘാടനം നടത്താനിരുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. എന്നിട്ടാണ് സീ പ്ലെയ്ന്‍ ഞങ്ങടെ സ്വപ്‌ന പദ്ധതി വികസന പദ്ധതിയെന്ന ഇടത് മോങ്ങല്‍. 11 വര്‍ഷവും 14 കോടിരൂപയുമാണ് ഈ തൊഴുത്തില്‍ കുത്തികള്‍ കളഞ്ഞത്. കേരളത്തില്‍ ഇന്ന് കാണുന്ന വികസന പദ്ധതികളൊക്കെ ഒരു കാലത്ത് സി പി എം ചെയ്ത സമരങ്ങളുടെ പരാജയമാണ്. ചരിത്രം മറക്കണ്ട. സത്യം ജനങ്ങളെ അറിയിക്കാന്‍ അവസരമുണ്ടാക്കുന്ന പോരാളിക്ക് അഭിവാദ്യങ്ങള്‍.
ഷായീ ആരാന്റെ കുഞ്ഞിന്റെ തന്തയാകാനെ പിണറായിക്ക് വിധിയുള്ളുവെന്ന് ട്രോള്‍ വരുന്നത്. വല്ല കാര്യവും ഉണ്ടായിരുന്നോ ഷായി അനക്ക് . വെറുതെ പോസ്റ്റിട്ട് പിണറായിക്ക് തെറിമേടിച്ച് കൊടുത്തു. ഷാജിയേട്ടന്‍ ഇതൊക്കെ ചെയ്യുന്നത് യുഡിഫ് ന്റെ ഭൂരിപക്ഷം കൂട്ടാന്‍ വേണ്ടിയാണ്. മീനുകളുടെ തലയില്‍ വിമാനം ഇടിക്കും എന്നും പറഞ്ഞു സമരം ചെയ്ത അന്തം കമ്മികളെ ഈ നിമിഷം സ്മരിക്കുന്നു.
അന്ന് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വേണ്ട വിധത്തിലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ആണ് സീ പ്ലെയിന്‍ പ്രൊജക്റ്റ് നടപ്പാക്കാന്‍ ധൃതി കൂട്ടിയത്. എന്നാല്‍ ഇന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം കായലിലെ എല്ലാ മാത്!സ്യങ്ങള്‍ക്കും, പ്ലെയിന്‍ ഇടിച്ച് തലയ്ക്ക് പരിക്ക് പറ്റാതെ ഇരിക്കാന്‍ ISO മാര്‍ക്കുള്ള ഹെല്‍മറ്റ് ഉറപ്പാക്കിയതിന് ശേഷമാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നത്. അതാണ് അന്തസ്സ്!!????
പിണറായി ഡാ...
2013 ല്‍ ഉമ്മന്‍ ചാണ്ടി ജലവിമാനം കൊണ്ട് വന്നപ്പോള്‍ കായലില്‍ കിടക്കുന്ന കരിമീന്‍ കുഞ്ഞുങ്ങള്‍ വിമാനത്തിന്റെ ശബ്ദം കേട്ടു രാവിലെ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നു എന്ന് പറഞ്ഞായിരുന്നു സിപിഎം സമരം ചെയ്തത്..പണ്ട് ഗോപലേട്ടന്റെ പശു റോഡിന്റെ അപ്പുറം പോയി പുല്ല് തിന്നാന്‍ പറ്റാത്ത കൊണ്ട് എക്‌സ്പ്രസ്സ് ഹൈവേ എതിര്‍ത്ത പോലെ...ഇപ്പൊ അവര്‍ ഭരിക്കുമ്പോള്‍ ഗയില്‍ സമരം പോലെ... ഹൈവേ സമരം പോലെ.. വിഴിഞ്ഞം സമരം പോലെ.. അങ്ങനെ മറ്റനേകം സമരം പോലെ ഇതും വെടക്കാക്കി തനിക്കാക്കുന്നു. ലോക ചരിത്രം ആദ്യമായി മത്സ്യകുഞ്ഞുങ്ങളുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നം രമ്യമായി പരിഹരിച്ച ഒരേ ഒരു മന്ത്രി ??മരുമോന്‍.
https://www.facebook.com/Malayalivartha