പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ലോറി ഡ്രൈവറായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....
പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ലോറി ഡ്രൈവറായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....മണല്‍ക്കടത്ത് പിടികൂടാനെത്തിയ പൊലീസിനെ കണ്ടാണ് പുഴയിലേക്ക് ചാടിയത്. തിരുവട്ടൂര്‍ അംഗന്‍വാടിക്ക് സമീപത്തെ ടി.കെ. മെഹറൂഫിന്റെ (27) മൃതദേഹമാണ് കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങല്‍ ഭാഗത്ത് പുഴയില്‍ കണ്ടെത്തിയത്.
യുവാവിനെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെയും അന്വേഷണം നടത്താതിരിക്കുകയും ചെയ്ത നടപടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസിനെതിരെ ജനം പ്രതിഷേധിച്ചു.
ഞായറാഴ്ച രാത്രി 12 മണിയോടെ പരിയാരം ഗ്രേഡ് എസ്.ഐ വിനയന് ചെല്ലരിയന്റെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍ മണല്‍ കടത്ത് സംഘത്തെ തുരത്തിയിരുന്നു. പൊലീസിനെ കണ്ട നാലംഗസംഘം മണല്‍ കയറ്റിയ ടിപ്പര്‍ലോറി ഉപേക്ഷിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. പുഴയില്‍ ചാടിയ സംഘത്തില്‍ ഉണ്ടായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവറായ മെഹറൂഫ് ഒഴികെ മറ്റുള്ളവര്‍ കരയിലെത്തിയിരുന്നു. ചൊവ്വാഴ്ച 11 മണിയോടെയാണ് കടവിന് സമീപത്തുതന്നെയായി കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ടി.കെ. റംല. പിതാവ്: എം. മുഹമ്മദ് കുഞ്ഞി. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha