സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസ്... അനുജനടക്കം 7 പ്രതികള്‍ 22 ന് ഹാജരാകാന്‍ ഉത്തരവ്
സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തലസ്ഥാന ജില്ലാ കോടതിയിലെ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകന്റെ കൂടപ്പിറപ്പായ സ്വന്തം അനുജനടക്കം 7 പ്രതികള്‍ ഈ മാസം 22 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയായ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജിയും അസി.സെഷന്‍സ് കോടതി ജഡ്ജിയുമായ മറിയം സലോമിയുടേതാണുത്തരവ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ നെട്ടയം സ്വദേശി അഡ്വ. ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കോടതി ഉത്തരവ്. 1 മുതല്‍ 7 വരെ പ്രതികളായ അഭിഭാഷകന്റെ അനുജനായ നെട്ടയം വേറ്റിക്കോണം ബിന്ദുഭവനില്‍ ജ്യോതീന്ദ്രനാഥ് (49),ക്വട്ടേഷന്‍ ഗുണ്ടാ സംഘാംഗങ്ങളായ കരകുളം പൊട്ടന്‍ചിറ വീട്ടില്‍ ശങ്കര്‍ (36) , അരുവിക്കര വികാസ് നഗര്‍ മരുതുംമൂട് വീട്ടില്‍ രതീഷ് (33) , അരുവിക്കര നെല്ലിവിള വീട്ടില്‍ മോഹന്‍ സതി (36), മണക്കാട് പുഞ്ചക്കരി എ എസ് ഭവനില്‍ ഉണ്ണി എന്ന ജോജെ (29) , പുഞ്ചക്കരി വട്ടവിള വീട്ടില്‍ അനില്‍ (28) എന്നിവരാണ് ഹാജരാകേണ്ടത്. ഇതില്‍ ഏഴാം പ്രതി അനില്‍ മറ്റൊരു െ്രെകം കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെ ഹാജരാക്കാന്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു.
ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്. 2019 ജൂലായ് മൂന്നിന് രാത്രി 10.30 നാണ് പ്രതികള്‍ ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്.
ഹെല്‍മറ്റ് ധാരികളായ 6 അംഗ സംഘം വഞ്ചിയൂര്‍ വക്കീലാഫീസില്‍ അതിക്രമിച്ചു കയറി ജ്യോതികുമാറിനെ മര്‍ദ്ദിച്ച് അവശനാക്കി ബോധം കെടുത്തി കൈകാലുകള്‍ ബന്ധിച്ച് വക്കീലിന്റെ കാറില്‍ തന്നെ ഡിക്കിയിലിട്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഹെഡ്മാസ്റ്ററായ പിതാവ് മരിച്ചതോടെ പെന്‍ഷന്‍ തുകയായ 40,000 രൂപ ബിസിനസ്സുകാരനായ അനുജന്‍ ജ്യോതീന്ദ്രനാഥന് കിട്ടാതായി. മാതാവും നേരത്തേ മരിച്ചു. അവിവിവാഹിതനായ വക്കീല്‍ ജ്യേഷ്ീന്‍ സ്വത്തുക്കള്‍ ബന്ധുക്കള്‍ക്ക് നല്‍കുമോ എന്ന പേടിയില്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മര്‍ദ്ദിച്ചവശനാക്കി കൈകാലുകള്‍ ബന്ധിച്ച് സയനൈഡ് പൊടി നല്‍കി ആദ്യം അരുവിക്കര ഡാമില്‍ തള്ളാന്‍ ശ്രമിച്ചെങ്കിലും വാച്ചര്‍ ശ്രദ്ധിക്കുന്നുവെന്ന സംശയത്തില്‍ അര്‍ദ്ധരാത്രി ആര്യങ്കാവ് വനമേഖലയിലെത്തി കഴുത്തു മുറുക്കി മരിച്ചുവെന്നു കരുതി കൊക്കയില്‍ തള്ളിയെന്നാണ് കേസ്.
രാത്രി മുഴുവന്‍ ഉള്‍വന കൊക്കയില്‍ കഴിഞ്ഞ് പിറ്റേന്ന് മഴയായതിനാല്‍ ബോധം തിര്യെ ലഭിച്ച് ഉറക്കമുണര്‍ന്ന ജ്യോതികുമാര്‍ ഇഴഞ്ഞ് നീങ്ങി നിലവിളിച്ചതിനാല്‍ പ്രദേശ വാസികള്‍ ഓടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു.
2019ആഗസ്റ്റ് 8 നാണ് സഹോദരനടക്കം ആറ് പേര്‍ അറസ്റ്റിലായത്. റിമാന്റിലായ പ്രതികള്‍ക്ക് 80 ദിവസം കഴിഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്.
ശങ്കറും സംഘവും ചേര്‍ന്ന് വഞ്ചിയൂരിലുള്ള ഓഫീസില്‍നിന്നുമാണ് ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്. അഭിഭാഷകന്റെ കാറില്‍തന്നെയാണ് ആര്യങ്കാവ് ഭാഗത്തേക്കു പോയത്. തുടര്‍ന്ന് ജ്യോതികുമാറിന് സയനൈഡ് എന്ന് കരുതിയ പൊടി നല്‍കുകയും കഴുത്ത് മുറുക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയ ശേഷം ഇയാളെ കൈയും കാലും കെട്ടി ആര്യങ്കാവ് ചെക്‌പോസ്റ്റിനു സമീപം കൊക്കയില്‍ ഉപേക്ഷിച്ചു.
പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്‌നാട്ടിലെ പുളിയറയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ബോധം തിരിച്ച് കിട്ടിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ ജ്യോതികുമാര്‍ തിരിച്ചെത്തി. സംഭവത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് താന്‍ ജ്യോതികുമാരിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അനുജനായ ജ്യോതീന്ദ്രനാഥ് പറഞ്ഞതായ കുറ്റസമ്മത മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്..
ഇതിനായി ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നും ഇയാള്‍ വെളിപ്പെടുത്തി. നല്ലവിലയുള്ള ചില സ്ഥലങ്ങള്‍ അവിവാഹിതനായ സഹോദരന്‍ മറ്റു ബന്ധുക്കള്‍ക്കു നല്‍കുമെന്ന സംശയമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha