എന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുന്നു; വ്യാജവാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി.ദിവ്യ
പൊതുവേദിയിൽ തനിക്കെതിരെ ഉണ്ടായ അഴിമതി ആരോപണത്തിൽ മനം നൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യ, വ്യാജവാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു . തന്നെയും കുടുംബത്തെയും അപമാനിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ വ്യക്തമാക്കി . ഫെയ്സ്ബുക്കിലൂടെയായിരുന്നു ദിവ്യയുടെ മുന്നറിയിപ്പ് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : ‘വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്അപ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും എന്നും പിപി ദിവ്യ വ്യക്തമാക്കി . പരാതിയുണ്ടെങ്കിൽ അത് പറയേണ്ടിടത്ത് പറയണമായിരുന്നു എന്നിരിക്കെയാണ് പൊതുവേദിയിൽ പി പി ദിവ്യ എ ഡി എമ്മിനെ അപമാനിച്ചത്. നേരത്തെയും വ്യാജ വാർത്തകൾക്കെതിരെ പി പി ദിവ്യ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha