ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല്‍ ജോസ്
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന് ലാല്‍ജോസ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ എല്‍പി സ്കൂളിലെ 97 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം. ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചേലക്കരയില്‍ വികസനം വേണം. സ്കൂളുകള്‍ മെച്ചപ്പെട്ടു.
പക്ഷേ റോഡുകള്‍ ഇനിയും മെച്ചപ്പെടണം. തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സര്‍ക്കാരിനെതിരേ പരാതി ഇല്ലന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ ഇടത് സ്ഥാനാര്‍ഥി യു. ആര്. പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.
https://www.facebook.com/Malayalivartha